ബെംഗളൂരു: നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണ് തിങ്കളാഴ്ച.
വാരാന്ത്യം നാട്ടിൽ ചെലവഴിച്ച് തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങിയെത്തുന്ന ദിവസമാണിത്.
അതിരാവിലെ മൂന്നു മണിയോടെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവരുടെ തിരക്ക് തുടങ്ങുകയായി.
എന്നാൽ ഈ സമയങ്ങളിൽ വാഹനം കിട്ടുകയെന്നത് യാത്രക്കാർക്ക് വലിയൊരു പ്രതിസന്ധിയാണ്.
ഇനി മുതൽ തിങ്കളാഴ്ചകളിൽ ബെംഗളൂരു മെട്രോ നേരത്തെ ആരംഭിക്കും. ജനുവരി 13 തിങ്കളാഴ്ച മുതൽ പുലർച്ചെ 4.15 മുതൽ സർവീസ് ആരംഭിക്കും. നേരത്തെ ഇത് 5.00 മണി ആയിരുന്നു.
സുരക്ഷയും ഇരട്ടിയിലധികം നിരക്കും പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ, ഇതിനൊരു പരിഹാരമായാണ്അ ഇത് അതരിപ്പിച്ചിരിക്കുകയാ് ബെംഗളൂരു നമ്മ മെട്രോ.
നഗരത്തിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും പോകുന്നതും വരുന്നതു എളുപ്പമാക്കു എന്ന ഉദ്ദേശത്തിലാണിത്.
സാധാരണ അതിരാവിലെ ബെംഗളൂരുവിൽ എത്തുന്ന യാത്രക്കാർ തങ്ങളുടെ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ബസ് , മെട്രോ സർവീസുകൾ ആരംഭിക്കുന്നതു വരെ കാത്തുനിൽക്കുന്നതായിരുന്നു പതിവ്.
സുരക്ഷയെക്കരുതി തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ ബസ് സ്റ്റാൻഡുകളിൽ നേരം വെളുക്കുന്നതു വരെയെ അല്ലെങ്കിൽ മെട്രോ ആരംഭിക്കുന്നതു വരെയോ നിൽക്കുമായിരുന്നു.
തിങ്കളാഴ്ചകളിൽ 45 മിനിറ്റ് നേരത്തെ, മെട്രോ തുടങ്ങുന്നതോടെ നിരവധി യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം.
അതേസമയം, മെട്രോ പുലർച്ചെ 4.15 ന് സർവീസ് ആരംഭിക്കുന്നതിന് തിങ്കളാഴ്ചകളില്‍ മാത്രമായിരിക്കുമെന്നും ബിഎംആർസിഎൽ സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റ് ദിവസങ്ങളിൽ മെട്രോ സമയങ്ങളിൽ മാറ്റമില്ല. ചൊവ്വ മുതൽ ഞായർ വരെ, നിലവിലുള്ള ടൈംടേബിൾ പ്രകാരം 5:00 AM ന് മെട്രോ സർവീസുകൾ തുടരും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.