തിങ്കളാഴ്ചകളില്‍ ഇനി നഗരത്തിൽ മെട്രോ നേരത്തെ ആരംഭിക്കും

ബെംഗളൂരു: ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ ബെംഗളൂരു മെട്രോ നേരത്തെ ആരംഭിക്കും.

ജനുവരി 13 തിങ്കളാഴ്ച മുതല്‍ പുലർച്ചെ 4.15 മുതല്‍ സർവീസ് ആരംഭിക്കും.

നേരത്തെ ഇത് 5.00 മണി ആയിരുന്നു.

നഗരത്തിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് സിറ്റി റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും പോകുന്നതും വരുന്നതു എളുപ്പമാക്കുക എന്ന ഉദ്ദേശത്തിലാണിത്.

ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് പ്രസ്ഥാവനയില്‍ അറിയിച്ചു.

യാത്രക്കാർക്ക് അതിരാവിലെ ബെംഗളൂരുവില്‍ എത്തുമ്പോള്‍ തന്നെ മെട്രോ സൗകര്യങ്ങള്‍ നൽകാൻ ലക്ഷ്യമിടുന്ന പദ്ധതി അവരുടെ യാത്രാമാർഗ്ഗം സുഗമമാക്കുകയും സമയം ലാഭിക്കുകയും ചെയ്യും.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

സാധാരണ അതിരാവിലെ ബെംഗളൂരുവില്‍ എത്തുന്ന യാത്രക്കാർ തങ്ങളുടെ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ബസ് , മെട്രോ സർവീസുകള്‍ ആരംഭിക്കുന്നതു വരെ കാത്തുനില്‍ക്കുന്നതായിരുന്നു പതിവ്.

സുരക്ഷയെക്കരുതി തനിച്ച്‌ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ ബസ് സ്റ്റാൻഡുകളില്‍ നേരം വെളുക്കുന്നതു വരെ അല്ലെങ്കില്‍ മെട്രോ ആരംഭിക്കുന്നതു വരെയോ നില്‍ക്കുമായിരുന്നു.

തിങ്കളാഴ്ചകളില്‍ 45 മിനിറ്റ് നേരത്തെ, മെട്രോ തുടങ്ങുന്നതോടെ നിരവധി യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് ഇനി ദീപാജ്ഞലി നഗറിലിറങ്ങി നേരിട്ട് മെട്രോ കയറാം.

അല്ലെങ്കില്‍ മജസ്റ്റിക് മെട്രോയില്‍ നിന്നും നഗരത്തിന്‍റെ വിവിദ ഭാഗങ്ങളിലേക്ക് പോകാം.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

സിറ്റി റെയില്‍വേ സ്റ്റേഷൻ, കെംപെഗൗഡ ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന ട്രാൻസിറ്റ് ഹബ്ബുകളില്‍ എത്തുന്ന യാത്രക്കാരെ പിന്തുണയ്ക്കുന്നതിനാണ് ഇത്.

അതേസമയം, മെട്രോ പുലർച്ചെ 4.15 ന് സർവീസ് ആരംഭിക്കുന്നതിന് തിങ്കളാഴ്ചകളില്‍ മാത്രമായിരിക്കുമെന്നും ബിഎംആർസിഎല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റ് ദിവസങ്ങളില്‍ മെട്രോ സമയങ്ങളില്‍ മാറ്റമില്ല.

ചൊവ്വ മുതല്‍ ഞായർ വരെ, നിലവിലുള്ള ടൈംടേബിള്‍ പ്രകാരം 5:00 AM ന് മെട്രോ സർവീസുകള്‍ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts