വിവാഹാഭ്യർഥനയുമായെത്തിയ യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലിക്കൊന്നു

ബെംഗളൂരു : വിവാഹാഭ്യർഥനയുമായെത്തി യുവതിയുടെ വീടിനുമുൻപിൽ ബഹളമുണ്ടാക്കിയ യുവാവിനെ തല്ലിക്കൊന്നു.

കോലാർ സ്വദേശി ഉസ്മാൻ (28) ആണ് കൊല്ലപ്പെട്ടത്.

കോലാറിലെ ഗുൽപേട്ടിലാണ് സംഭവം. കോലാറിൽ ജിംനേഷ്യം നടത്തുന്ന ഉസ്മാൻ അകന്നബന്ധുവായ യുവതിയുമായി അടുപ്പത്തിലായിരുന്നു.

ഇയാൾ അഞ്ചുവർഷംമുൻപ്‌ വിവാഹിതനായയാളാണ്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഭാര്യ ചികിത്സയിലാണ്. ഇതിനിടെയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

വിവാഹിതനായതിനാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തു. തുടർന്നാണ് യുവതിയുടെ വീടിനുമുൻപിലെത്തി ബഹളമുണ്ടാക്കിയത്.

പ്രകോപിതരായ യുവതിയുടെ ബന്ധുക്കളായ നാലുപേർ ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നെന്ന് ഗുൽപേട്ട് പോലീസ് അറിയിച്ചു.

അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

യുവാവിനെ ആക്രമിച്ച നാലുപേരെ അറസ്റ്റുചെയ്തതായും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts