ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാക്കകളെ കൊന്ന് കറിവെച്ച ദമ്പതികള്‍ പിടിയില്‍.
ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്.
19 ചത്ത കാക്കകളെ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ദമ്പതികള്‍ കാക്കകളെ കൊല്ലുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിത്തയിലായത്.
തങ്ങളുടെ ഏഴംഗ കുടുംബത്തിനു കറി വച്ച് കഴിക്കാനാണ് കാക്കകളെ പിടികൂടിയതെന്ന് ദമ്പതികള്‍ പറഞ്ഞു.
എന്നാല്‍ പാതയോരത്തെ ഭക്ഷണശാലകള്‍ക്കും ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചെറിയ ബിരിയാണി വില്‍പ്പനശാലകള്‍ക്കും കാക്കമാംസം വിതരണം ചെയ്യുന്ന വലിയ അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമാകാം സംഭവമെന്നും സംശയമുണ്ട്.
ദമ്പതികള്‍ക്ക് 5,000 രൂപ പിഴ ചുമത്തുകയും , വനത്തില്‍ അതിക്രമിച്ചുകയറിയതിന് കേസെടുക്കുകയും ചെയ്തു.
സ്ഥിതിഗതികളെക്കുറിച്ച് ഭക്ഷ്യ കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
എന്നാല്‍ ഇത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
എന്നാല്‍ വാർത്ത പുറത്തായതോടെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഇവർക്കെതിരെ ഉയരുന്നുണ്ട്.
അതേസമയം തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വർഷം വരെ ഓർത്ത് വച്ച് പ്രതികാരം ചെയ്യാൻ കാക്കകള്‍ ശ്രമിക്കുമെന്ന ഒരു പഠനം ഈയിടെ പുറത്തുവന്നിരുന്നു വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്‌ത്രജ്ഞനായ പ്രൊഫസർ ജോണ്‍ മാർസ്ലഫിന്റെ ഗവേഷണത്തിലായിരുന്നു ഈ കാര്യം കണ്ടെത്തിയിരുന്നത്.
കാക്കകള്‍ക്ക് മനുഷ്യന്റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങള്‍ തിരിച്ചറിയാനും കഴിയും.
തങ്ങള്‍ക്കെതിരെ ഒരു ഭീഷണിയുണ്ടെന്ന് കണ്ടാല്‍ തിരിച്ചറിയാനും ഓർത്ത് വയ്ക്കാനും ഇതുമൂലം കാക്കകള്‍ക്ക് കഴിയുന്നു.
ഈ പക കൂട്ടത്തിലെ മറ്റ് കാക്കകള്‍ക്ക് കെെമാറാനും ഇതുവഴി കൂട്ട ആക്രമണം നടത്താനും കാക്കകള്‍ക്ക് സാധിക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു പഠനം.
ഇത് ചൂണ്ടികാട്ടിയാണ് പലരും പരിഹാസരൂപേണ വിമർശനവുമായി രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.