കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി.

അസിസ്റ്റന്റ് കോച്ചുമാരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മിഖായേൽ സ്റ്റാറെയും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ഥിരീകരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ദയനീയ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കൊപ്പമുള്ള സമയത്തിലുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ് മൂന്ന് പേർക്കും നന്ദി അറിയിച്ചു.

പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പുതിയ നിയമനം നടക്കുന്നത് വരെ ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെന്‍റ് തലവനുമായ ടോമാസ് ടോർസും അസിസ്റ്റന്റ്റ് കോച്ചുമായ ടി.ജി പുരുഷോത്തമനും ഫസ്റ്റ് ടീം മാനേജ്മെന്റിന്റെ ചുമതല ഏറ്റെടുക്കും.

ഈ സീസണിൽ ഇതുവരെ കളിച്ച 12 മത്സരത്തിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയുമായി 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സ്വന്തം തട്ടകമായ കൊച്ചിയിൽ പോലും ബ്ലാസ്റ്റേഴ്സ് വിജയം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു.

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us