കോളേജധികൃതർ തരംതാഴ്ത്തി; കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രൊഫസർ ചികിത്സയിൽ

ബെംഗളൂരു : കോളേജധികൃതർ തരംതാഴ്ത്തിയതിനെത്തുടർന്ന് പ്രൊഫസർ സ്റ്റാഫ് റൂമിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയനഗറിലെ സ്വകാര്യ കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഷബാന(44)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാവിലെ 9.45-ഓടെ മുപ്പതോളം ഉറക്കഗുളികകൾ കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ജീവനക്കാരും വിദ്യാർഥികളും ചേർന്ന് ഷബാനയെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

  പക്ഷിപ്പനി ഭീതി വർദ്ധിക്കുന്നു: 50-ലധികം മയിലുകൾ ചത്തു!

കോളേജ് പ്രിൻസിപ്പലും സ്റ്റാഫും തന്നെ ഉപദ്രവിച്ചിരുന്നതായി ഷബാന പോലീസിന് മൊഴി നൽകി.

ഇതിനിടെ, കോളേജിനെ സംബന്ധിക്കുന്ന ചില വിവരങ്ങൾ പുറത്തുപറഞ്ഞതുമായി ബന്ധപ്പെട്ട് ഷബാനയ്ക്കെതിരേ ആഭ്യന്തര അന്വേഷണം നടക്കുന്നതായി പോലീസ് കണ്ടെത്തി.

ഇക്കാരണത്താലാണ് ഷബാനയെ തരംതാഴ്ത്തിയതെന്നും തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us