നഗരത്തിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായിയെ സിസിബി അറസ്റ്റ് ചെയ്തു

ബെംഗളൂരു; സെപ്തംബർ 22 ന് ജന്മദിന ആഘോഷത്തിനിടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വായുവിൽ ആറ് റൗണ്ട് വെടിയുതിർത്ത വ്യവസായിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ഈ ആഘോഷത്തിനിടയിലായിരുന്ന റിയൽ എസ്റ്റേറ്റ് വ്യവസായി സയ്യിദ് അൽത്താഫ് മുഹമ്മദ് തൻ്റെ ലൈസൻസ് പിസ്റ്റൾ എടുത്ത് ആകാശത്തേക്ക് ആറ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.

പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തിലൊരാൾ സംഭവം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. പോലീസിൻ്റെ സോഷ്യൽ മീഡിയ വിഭാഗം വീഡിയോ കാണുകയും സംഭവത്തിൽ നടപടിയെടുക്കുകയായിരുന്നു.

റിയൽ എസ്റ്റേറ്റ് വ്യവസായി സയ്യിദ് അൽത്താഫ് അഹമ്മദിനെതിരെ സ്വമേധയാ കേസെടുത്താണ് സിസിബി ഉദ്യോഗസ്ഥർ അറസ്റ്റ്
ചെയ്തത്.

പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തതിന് സയ്യിദ് അൽത്താഫ് അഹമ്മദിനെ സിസിബി പോലീസ് അറസ്റ്റ് ചെയ്യുകയും ആയുധ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബാംഗ്ലൂരിലെ ബന്നാർഘട്ട റോഡിലെ ഒരു ഷെഡിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us