സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: കേരള ഫുട്‌ബോളില്‍ ഇതുവരെ കാണാത്തത്ര തലപ്പൊക്കമുള്ള കൊമ്പന്മാര്‍. പരിശീലകരുടെ കുപ്പായത്തില്‍ വിദേശികളായ ‘പാപ്പാന്മാര്‍’.

പ്രാദേശികവികാരത്തിന്റെ ആവേശകരമായ വെടിക്കെട്ടുമായി ആറുദേശങ്ങളുടെ ടീമുകള്‍.

കേരള ഫുട്‌ബോളില്‍ വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിന് ശനിയാഴ്ച കിക്കോഫ്.

ഫോഴ്‌സാ കൊച്ചി എഫ്.സി.യും മലപ്പുറം എഫ്.സി.യും തമ്മിലുള്ള പോരാട്ടത്തോടെ ലീഗിന് തിരശ്ശീലയുയരും.

കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് കിക്കോഫ്.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി., തൃശ്ശൂര്‍ മാജിക് എഫ്.സി., കാലിക്കറ്റ് എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിവരാണ് മറ്റുടീമുകള്‍.

സെപ്റ്റംബര്‍ ഒന്‍പതിന് മലപ്പുറത്ത് തൃശ്ശൂരും കണ്ണൂരും ഏറ്റുമുട്ടുമ്പോള്‍ പത്തിന് കോഴിക്കോട്ട് തിരുവനന്തപുരവും കോഴിക്കോടും തമ്മില്‍ മാറ്റുരയ്ക്കും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണ് മത്സരവേദികള്‍.

തൃശ്ശൂര്‍ ടീമിന് മലപ്പുറവും കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടുതവണ പരസ്പരം കളിക്കും.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ആദ്യറൗണ്ടില്‍ പോയിന്റുപട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
[masterslider id="10"]

Related posts