മോഹന്‍ലാലും നാദിയയും ഒന്നിക്കുന്ന നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി.  മോഹന്‍ലാലും, മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയ നായിക നദിയ മൊയ്തുവും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.

ഇരുവരും ഒന്നിച്ച നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിലെ രംഗങ്ങളും ഓര്‍മിപ്പിക്കത്തക്ക വിധത്തില്‍ പുനരാവിഷ്കരിച്ചിരിക്കുന്ന ടീസര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ടീസര്‍ കാണാം:

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന ഗാനത്തിന്‍റെ കവര്‍ വേര്‍ഷന്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടുകട എന്ന മ്യൂസിക് ബാന്‍ഡ് പാടിയ പാട്ടാണ് ടീസറില്‍ ഉള്‍പ്പെടുത്തിയത്. മനോഹരമായി വേര്‍ഷന്‍ ഒരുക്കിയ പാട്ടുകടയ്ക്ക് മോഹന്‍ലാല്‍ നന്ദിയറിച്ചു.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാര്‍വതി നായരുമാണ് ഈ വേഷത്തിലെത്തുക. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. ജൂണ്‍ 14നാണ് റിലീസ്.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
[masterslider id="10"]

Related posts