ഡെങ്കിവ്യാപനം: കൊതുകിനെ തുരത്താൻ മാർഗങ്ങൾ നിർദേശിച്ച് സർക്കാർ; ഞായറാഴ്ച ബെംഗളുരു നഗരപരിധിയിൽ ഡെങ്കി ബാധിച്ചത് 80 പേർക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിൽ കൊതുകുപെരുകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്.

ഡെങ്കി വ്യാപിക്കുന്നതിനിടെ മലിന ജലം കെട്ടിക്കിടക്കുന്നത് തടയുക, ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രോഗം പരത്തുന്ന കൊതുകുകളുടെ പ്രജനനം തടയുകയാണ് ലക്ഷ്യം.

വീടുകൾക്ക് പുറമെ വിദ്യാഭ്യാസ , വ്യാപാര സ്ഥാപനങ്ങൾ , പൊതുശുചിയിടങ്ങൾ , ഉപയോഗശൂന്യമായ കിണറുകൾ, ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മലിന ജലം കെട്ടിനിൽക്കുന്നില്ലന്ന് ഉറപ്പാക്കണം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഇത് നിർബന്ധമായും നടപ്പാക്കണം .

മൈസുരുവിൽ 35 വയസുകാരി ഞായറഴ്ച ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ സംസ്ഥാനത്ത് ഡെങ്കി മരണം 11 ആയി ഉയർന്നു . ജനുവരി മുതൽ ഇന്നലെ വരെ 7156 പേർക്കാണ് ഡെങ്കി ബാധിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ 1988 പേർക്കും ഡെങ്കി ബാധിച്ചിട്ടുണ്ട്.

ഞായറാഴ്ച മാത്രം സംസ്ഥാനത്തു 159 പേർക്ക് ബെഞ്ചി ബാധിച്ചു. ബെംഗളുരു നഗരപരിധിയിലാകട്ടെ 80 പേർക്കും ഡെങ്കി ബാധിച്ചു.

വീടും പരിസരവും വൃത്തിയാക്കാതെ കൊതുകുപെരുകുന്ന അവസ്ഥയുണ്ടാക്കുന്നവരിൽനിന്ന് 500 രൂപ പിഴയീടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച ഉത്തരവ് ബൃഹദ്‌ ബെംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി.) മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉടൻതന്നെ പുറപ്പെടുവിച്ചേക്കും.

നിലവിൽ, കൊതുകുപെരുകാൻ സാധ്യതയുള്ള അന്തരീക്ഷം സൃഷ്ടിച്ചാൽ 50 രൂപയാണ് പരമാവധി പിഴ. ഇതാണ് 500 രൂപയായി വർധിപ്പിക്കുന്നത്.

അടുത്തിടെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പിഴത്തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us