ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് വോട്ടുചെയ്തില്ലെന്ന് പറഞ്ഞ് സൊസൈറ്റി പാൽ വാങ്ങിയില്ല; പ്രതിഷേധിച്ച് ഹാസനിലെ കർഷകർ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസനിൽ ജെ.ഡി.എസിന് വോട്ടുചെയ്യാത്തതിനാൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാൽ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കർഷകർ.

ഹാസന് സമീപത്തെ സോമനഹള്ളി ഗ്രാമവാസികൾ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.

ജെ.ഡി.എസുകാരാണ് സൊസൈറ്റി നടത്തുന്നതെന്നും കോൺഗ്രസിന് വോട്ടുചെയ്തതിനാൽ കർഷകരുടെ പാൽ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ഹാസൻ ജില്ലാ കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് പ്രസിഡന്റും ജെ.ഡി.എസ്. നേതാക്കളുമാണ് സൊസൈറ്റിയിൽ സമ്മർദം ചെലുത്തുന്നതെന്നും കർഷകർ ആരോപിച്ചു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ഡെപ്യൂട്ടി കമ്മിഷണർക്ക് നിവേദനം നൽകി. ആരോപണം അന്വേഷിക്കുമെന്ന് ഹാസൻ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി യൂണിയൻ മാനേജിങ് ഡയറക്ടർ അറിയിച്ചു.

പ്രദേശത്തെ കർഷകരിൽനിന്ന് വാങ്ങുന്ന പാൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാസൻ മിൽക്ക് യൂണിയനാണ് വിൽക്കുക. പാൽ ഉത്പാദകർക്ക് യൂണിയനിൽനിന്ന് എല്ലാ ആഴ്ചയും വേതനവും ലഭിക്കും.

ഹാസനിൽ ലൈംഗികപീഡനക്കേസിൽപ്പെട്ട ജെ.ഡി.എസ്. സ്ഥാനാർഥി പ്രജ്ജ്വൽ രേവണ്ണയെ കോൺഗ്രസിന്റെ ശ്രേയസ് പാട്ടീലാണ് പരാജയപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts