ബെംഗലൂരു : കര്‍ണ്ണാടക -തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന അനെക്കല്‍ താലൂക്കില്‍, അട്ടിബെലെയില്‍ ഭൂവുടമയായ വെങ്കിടെശ്വര റെഡ്ഡിയുടെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് പത്തു പേരടങ്ങുന്ന കവര്‍ച്ചാ സംഘം നഗരത്തെ ഞെട്ടിച്ച വന്‍ കവര്‍ച്ച നടത്തിയത് …സംഭവം നടക്കുമ്പോള്‍ അദ്ദേഹം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ ..ഇരച്ചു കയറിയ സംഘം ഉടമസ്ഥനെ മര്‍ദ്ദിച്ച ശേഷം ബന്ധനസ്ഥനാക്കി തുടര്‍ന്ന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2.8 കിലോ സ്വര്‍ണ്ണവും , അഞ്ചു ലക്ഷം രൂപയുമാണ് കൈക്കലാക്കിയത് …ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം ..സംഭവ ദിവസം രാവിലെ ഭാര്യയും മക്കളും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചിരുന്നു …
തുടര്‍ന്ന്‍ വീട്ടില്‍ വെങ്കിടെശ്വര റെഡ്ഡി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് മോഷ്ടാക്കള്‍ അകത്തു കടക്കുന്നത് …രാത്രി 7 മണിയോടെ വീട്ടിനുള്ളില്‍ കടന്ന സംഘം ഗൃഹ നാഥനെ കടന്നാക്രമിക്കുകയായിരുന്നു ..നാളുകള്‍ നീണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്ത ശേഷമാണു മോഷണമെന്നു പോലീസ് പറയുന്നു …കറുത്ത ടീഷര്‍ട്ടു ധരിച്ച സംഘാംഗങ്ങള്‍ ഏകദേശം പത്തു പേരോളം വരുമെന്നും , സംഘം ആശയ വിനിമയത്തിന് ഉപയോഗിച്ച ഭാഷ ഉറുദുവും , കന്നഡയുമാണെന്നാണ് മൊഴിയില്‍ പറയുന്നത് ….എന്നാല്‍ മുഖം മറചിരുന്നില്ല…സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് വൈദ്യതി മുടങ്ങിയിരുന്നു ..സാമാന്യം നല്ല രീതിയില്‍ മഴയും പെയ്തിരുന്നു …! പോലീസ് ദ്രുതഗതിയില്‍ അന്വേഷണത്തിനു തുടക്കമിട്ടിട്ടുണ്ട് ..