പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

ബെംഗളൂരു : എട്ടുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ.

മദനായകനഹള്ളി സ്വദേശിയായ 56-കാരനാണ് അറസ്റ്റിലായത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ കുട്ടിയാണ് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്.

കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയതോടെയാണ് സംഭവം.

ഈ സമയത്ത് സ്ഥലത്തെത്തിയ വീട്ടുടമ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

വൈകീട്ട് ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളെ കുട്ടി വിവരമറിയിച്ചു.

ഇതോടെയാണ് രക്ഷിതാക്കൾ മദനായകനഹള്ളി പോലീസിൽ പരാതിനൽകിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts