നഗരത്തിലേ നിരത്തിലേക്ക് 100 പല്ലക്കി ബസുകൾ കൂടി എത്തും

Pallaki

ബെംഗളൂരു : 100 ‘പല്ലക്കി’ ബസുകൾ കൂടി നിരത്തിലിറക്കാൻ കർണാടക ആർ.ടി.സി. ആറുമാസത്തിനുള്ളിൽ പുതിയ ബസുകൾ ഇറക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 40 ‘പല്ലക്കി’ ബസുകളാണ് കർണാടക ആർ.ടി.സി.ക്കുള്ളത്.

യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടി.

സംസ്ഥാനത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും പുതിയ സർവീസുകൾ നടത്തുക.

മറ്റു സംസ്ഥാനങ്ങളിലേക്കും സർവീസുകൾ നടത്താൻ ആലോചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

നോൺ എ.സി. സ്ലീപ്പർ ബസുകളാണ് പല്ലക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഇത്തരം ബസുകൾ ആദ്യമായി കർണാട ആർ.ടി.സി. നിരത്തിലിറക്കിയത്.

ബെംഗളൂരുവിൽനിന്ന് ബെലഗാവി , ചിക്കമഗളൂരു, ഹോസ്‌പേട്ട്, ശിവമോഗ, സോറോബ, കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉഡുപ്പി, ദാവണഗരെ എന്നിവിടങ്ങളിലേക്ക് പല്ലക്കി ബസുകളുടെ സർവീസുകളുണ്ട്.

വലിയ നിരക്കുനൽകി പ്രീമിയം എ.സി. സ്ലീപ്പറുകളിൽ സഞ്ചരിക്കാൻ കഴിയാത്തവരെ ലക്ഷ്യമിട്ടാണ് ഇത്തരം ബസുകൾ ഇറക്കിയിരിക്കുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറയുന്നു.

അത്യാധുനിക സുരക്ഷ സംവിധാനങ്ങളാണ് പല്ലക്കി ബസുകളിലുള്ളത്. തീപ്പിടിത്തമുണ്ടായാൽ യാത്രക്കാരെ അറിയിക്കാനുള്ള അലാറം, സി.സി.ടി.വി. ക്യാമറകൾ തുടങ്ങിയവ ഇതിൽ ചിലതാണ്. 30 പേർക്കാണ് ഈ ബസിൽ സഞ്ചരിക്കാൻ കഴിയുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
[masterslider id="10"]

Related posts