ബെംഗളൂരു മെട്രോ : ഗ്രൂപ്പ് ടിക്കറ്റിങ് നവംബർ16 മുതൽ

ബെംഗളൂരു: മെട്രോയിൽ ഒരു ക്യുആർ കോഡ് ഉപയോഗിച്ച് 6 പേർക്കുവരെ യാത്രചെയ്യാനാകുന്ന ഗ്രൂപ്പ് ടിക്കറ്റ് സംവിധാനം ഈ മാസം 16 മുതൽ നിലവിൽ വരുമെന്ന് ബിഎംആർസി അറിയിച്ചു .

നിലവിൽ ഒരു ക്യുആർ കോഡ് ഉപയോഗിച്ച് ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാനാകൂ .

കുടുംബാംഗങ്ങൾ ഉൾപ്പടെ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ സംവിധാനം .

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ടിക്കറ്റുകളുടെ നിരക്കിൽ 5 ശതമാനം ഇളവുണ്ടാകുമെന്നും ബിഎംആർസി അറിയിച്ചു .

വാട്സാപ്പ് , നമ്മ മെട്രോ , പേടിഎം എന്നിവയിലൂടെ ടിക്കറ്റ് എടുക്കാം . കഴിഞ്ഞ നവംബറിലാണ് ക്യുആർ കോഡ് ബിഎംആർസി ഏർപ്പെടുത്തിയത് .

യാത്രക്കാരിൽനിന്നും മികച്ച പ്രതികരണം ഉണ്ടായതിനുപിന്നാലെ ഗ്രൂപ്പ് ടിക്കറ്റ് സംവിധാന ഏർപെടുത്തണമെന്നുള്ള ആവശ്യം ശക്തമാവുകയായിരുന്നു .

പർപ്പിൾ ലൈൻ പൂർണമായും തുറന്നുകൊടുത്തതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് നടപടി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts