ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് രാവിലെ 11.50ന്

pslv

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ധൗത്യം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം ഇന്ന്. പി.എസ്.എൽ.വി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 ന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര.

ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും 11.50 നാണ് വിക്ഷേപണം. ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു.

അതേസമയം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് ആയ  https://isro.gov.in ല്‍  ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു

  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി സിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ  ഇന്ന് ബഹിരാകശത്ത് സ്ഥാപിക്കും.

ആദ്യം സ്ഥാപിക്കുക ഭൂമിയുമായി ചേർന്ന് നിൽക്കുന്ന ഒരു ഓർബിറ്റിലാകും അവിടെ നിന്നും ഒരു നീണ്ട യാത്രയാണ് ആദിത്യ എൽ 1 ന്റെ മുൻപിൽ ഉള്ളത്.

15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയും ചേർന്ന് നിൽക്കുന്ന സിസ്റ്റത്തിനകത്തെ ലഗ്രാജ് 1 പോയിന്റിൽ നിന്ന് കൊണ്ട് യാതൊരു തടസ്സവുമില്ലാതെ മറ്റു ഗൃഹങ്ങളുടെയോ ചന്ദ്രന്റെയോ നിഴൽ പതിക്കാതെ പൂർണ സമയവും സൂര്യ നിരീക്ഷണത്തിന് പറ്റിയ സ്ഥലമായ ലഗ്രാജ് 1 ൽ നിന്ന് കൊണ്ട് മുഴുവൻ സമയവും സൂര്യനെ നിരീക്ഷണം നടത്തുകയാണ് ആദിത്യ എൽ 1 എന്ന ധൗത്യത്തിന്റെ പരമമായ ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്"; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം
[masterslider id="10"]

Related posts

Click Here to Follow Us