മിഗ് 21 യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ച് ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനിലുണ്ടായ മിഗ് വിമാനാപകടം മൂന്ന് പേരുടെ ജീവനെടുത്തതിന് പിന്നാലെയാണ് നടപടി. ദുരന്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നത് വരെ മിഗ് 21 സ്‌ക്വാഡിന്റെ സേവനം നിര്‍ത്തിവെയ്ക്കാനാണ് വ്യോമസേനയുടെ തീരുമാനം.
മേയ് എട്ടിനാണ് രാജസ്ഥാനിലെ ഹനുമാന്‍ഗഡിലെ ബാലോല്‍ നഗര്‍ ഗ്രാമത്തില്‍ മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിവ് പരിശീലനത്തിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വീടിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. സൂറത്ത്ഗഡില്‍ നിന്നാണ് മിഗ് 21 വിമാനം പറന്നുയര്‍ന്നത്. പൈലറ്റി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തകര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതുവരെ മിഗ് -21ന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുന്നുവെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് പതിറ്റാണ്ടോളമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനങ്ങളാണ് മിഗ്-21. 1960 കളുടെ തുടക്കത്തിലാണ് മിഗ്21 വ്യോമസേനയുടെ ഭാഗമാകുന്നത്. 700-ലധികം മിഗ് -21 വിമാനങ്ങള്‍ സേനയുടെ ഭാഗമാണ്. കാലപ്പഴക്കവും അപകടം തുടര്‍ച്ചയാകുകയും ചെയ്യുന്നതോടെ ഘട്ടം ഘട്ടമായി ഇത് പിന്‍വലിക്കാനാണ് നീക്കം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.