നഗരത്തിൽ തലവേദനയായി പാർക്കിംഗ് പ്രശ്നങ്ങൾ; തർക്കങ്ങൾ എത്തിനിൽക്കുന്നത് കൊലപാതകങ്ങളിൽ

ബെംഗളൂരു: നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് വരെ എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അപര്യാപ്തമായ പാർക്കിംഗ് സ്ഥലങ്ങൾ, പൊതുസ്ഥലത്തായാലും സ്വകാര്യ മേഖലയിലായാലും, അത് പ്രശ്നങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള ഒരു കാരണമാണെന്ന് പോലീസ് പറയുന്നത്. 2010ൽ ഏകദേശം 40 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന നഗരത്തിലെ വാഹനങ്ങളുടെ എണ്ണം ഇപ്പോൾ ഒരു കോടിയിലേറെയായി വർധിച്ചതായും ഇതുവഴി പ്രതിസന്ധി രൂക്ഷമായതായും അധികൃതർ പറഞ്ഞു.

2010-ൽ, വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ളതിനെ അപേക്ഷിച്ച് പരാതികൾ കൂടുതൽ എന്നും പ്രതിദിനം ശരാശരി, നഗരത്തിലെ വാഹനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കമാൻഡ് സെന്ററിന് പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ കുറഞ്ഞത് അഞ്ച് കോളുകളെങ്കിലും ലഭിക്കുമെന്നും, ഒരു പോലീസ് പറഞ്ഞു.

കൂടാതെ വാരാന്ത്യങ്ങളിൽ പരാതികളുടെ എണ്ണം കുതിച്ചുയരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്, വാഹനമോടിക്കുന്നവർ ഇരുവരികളിലും വീടിന് പുറത്ത് പാർക്ക് ചെയ്യുന്നത് ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്ന് പോലീസ് പറഞ്ഞു. വീടുകൾക്കും കടകൾക്കും പുറത്ത് ബൈക്കുകൾ പാർക്ക് ചെയ്യുന്നതിന്റെ പേരിൽ ഇ-കൊമേഴ്‌സ് ഡെലിവറി ഏജന്റുമാർ പലപ്പോഴും ശകാരിക്കപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തർക്കങ്ങൾക്ക് പുറമെ പാർക്കിങ്ങിന്റെ പേരിൽ കൊലപാതകങ്ങൾ പോലും റിപ്പോർട് ചെയ്യപ്പെടുന്നുണ്ട്. യെലഹങ്കയിലെ അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് സ്ഥലത്ത് മോട്ടോർ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞ മാസം 29 കാരനായ ടിവി ടെക്‌നീഷ്യനെ അദ്ദേഹത്തിന്റെ രണ്ട് സഹതാമസക്കർ കൊലപ്പെടുത്തി. അപ്പാർട്ട്‌മെന്റിന്റെ ചെറിയ പാർക്കിംഗ് സ്ഥലത്ത് മൂന്ന് മോട്ടോർബൈക്കുകൾ പാർക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ ടെക്‌നീഷ്യനും കൊലയാളികളും പതിവായി വഴക്കിട്ടിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us