ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് 21 മാസം വിലക്ക്

Deepa Karmakar

നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് 21 മാസം വിലക്ക്. ലഹരി പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

2023 ജൂലൈ 10 വരെ 21 മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള മത്സരഫലങ്ങള്‍ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമാണ് ദീപ കര്‍മാക്കര്‍. പരിക്കുകള്‍ കാരണം കുറച്ചു നാളായി മത്സരങ്ങലില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ദീപ.

  ആർസിബിയുടെ തലവര മാറുന്നു; 16,600 കോടി രൂപയ്ക്ക് ബിർള ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കി!

സ്‌പോര്‍ട്‌സ് സപ്ലിമെന്റുകളില്‍ കണ്ടു വരുന്ന ശരീര ഭാരം നിയന്ത്രിക്കാനുള്ള ഹൈഗനമീന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം
[masterslider id="10"]

Related posts

Click Here to Follow Us