മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചു; യുവാവിനെ കുത്തിപ്പരിക്കേല്പിച്ച് കള്ളൻമാർ

ബെംഗളൂരു: ചാമരാജ്‌പേട്ടയിൽ കണ്ണിലെ ചൊറിച്ചിലിനുള്ള മരുന്ന് വാങ്ങാൻ പോയ 22കാരനെ ഒരു സംഘം കള്ളന്മാർ കുത്തി പരിക്കേൽപിച്ചു. വീട്ടിലേക്ക് മടങ്ങുംവഴി കള്ളന്മാർ വസീം പാഷ എന്ന യുവാവിന്റെ വഴി തടയുകയും മൊബൈൽ ഫോൺ ചോദിക്കുകയും ചെയ്തു എന്നാൽ തന്റെ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘം വസീം പാഷയെ കുത്തിയത്. ചാമരാജ് പേട്ട എംഡി ബ്ലോക്കിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന പാഷ പരിക്കേറ്റ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

എംഡി ബ്ലോക്കിലെ മെട്രോ മെഡിക്കൽ സ്റ്റോറിൽ ടാബ്‌ലെറ്റുകൾ വാങ്ങാനാണ് പാഷ പോയത്. മരുന്ന് വാങ്ങി തിരികെ വരുമ്പോളായിരുന്നു ഒരാൾ പാഷയുടെ ഷർട്ടിന്റെ കോളർ പിടിച്ച് മൊബൈൽ ഫോൺ കൈമാറാൻ ആവശ്യപ്പെട്ടു, അത് പാഷ നിരസിക്കുകയും അയാളുടെ പിടിയിൽ നിന്ന് സ്വയം മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റ് രണ്ട് പേർ അവനെ പിന്നിൽ നിന്ന് പിടിച്ചുനൽകി, ഇതോടെ അക്രമി കത്തി എടുത്ത് പാഷയുടെ വയറിൽ കുത്തുകയായിരുന്നു. തുടർന്ന് പരിസരത്തുള്ള ആളുകൾ സംഘത്തിന്റെ അടുത്തേയ്ക്ക് സമീപിക്കുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ പാഷയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. ശേഷം ചാമരാജ്പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പാഷയ്ക്ക് ഒരു സർജറി കഴിഞ്ഞു, ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് കവർച്ച നടത്താനോ കൊള്ളയടിക്കാനോ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts