നഗരത്തിലെ വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് നൽകുന്ന റാക്കറ്റിനെ പിടികൂടി പൊലീസ്; 5 പേർ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിലെ വ്യാജ മാർക്ക് കാർഡ് റാക്കറ്റിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്‌ത്‌ സിസിബി പോലീസ്. അഞ്ചുപേരും വലിയ റാക്കറ്റിന്റെ ഭാഗമാണോയെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. 25 സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകളും മറ്റ് രേഖകളും സീലുകളും ലെറ്റർ ഹെഡുകളും സിസിബി ഇവരിൽ നിന്നും കണ്ടെടുത്തു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

മുഖ്യപ്രതിയായ ശ്രീനിവാസ് റെഡ്ഡി വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് നടത്തി വരികയായിരുന്നു, മഹാലക്ഷ്മി ലേഔട്ടിലെ ഒരു ഓഫീസിൽ നിന്ന് കറസ്പോണ്ടൻസ് കോഴ്‌സുകൾ നടത്തുകയും പ്രതികൾ പത്താം ക്ലാസ് മുതൽ മാർക്ക് കാർഡുകൾ വിൽക്കുകയും ചെയ്തു വരികയായിരുന്നു. മെഡിസിൻ, എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ മാർക്ക് കാർഡുകൾ പോലും അവരുടെ പക്കൽ ലഭ്യമായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർക്ക് ഓഫീസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
[masterslider id="10"]

Related posts