ബെംഗളൂരു: ഹൈദരാബാദിൽ നിന്ന് നന്ദിഹിൽസ് റോഡിൽ സൈക്കിൾ ചവിട്ടാൻ എത്തിയ സൈക്ലിംഗ് പ്രേമിയായ ഐടി പ്രൊഫഷണൽ പ്രദീപ് മന്താന (41) യുടെ പുതിയ സൈക്കിൾ മോഷണംപോയി. 2.71 ലക്ഷം രൂപ വിലമതിക്കുന്ന ട്രെക്ക് ഡൊമാൻ എസ്‌എൽ 5 സ്‌പോർട്‌സ് സൈക്കിൾ ആണ് മോഷ്ടിക്കപ്പെട്ടത്. മകനും മറ്റ് കുടുംബാംഗങ്ങളുമായാണ് പ്രദീപ് നന്ദിഹിൽസിൽ എത്തിയത്. കാർ സൈക്കിൾ റാക്കിൽ സൈക്കിൾ സുരക്ഷിതമായി ഘടിപ്പിച്ചിരുന്നു, എന്നാൽ പ്രദീപിന് ഇപ്പോൾ അവശേഷിക്കുന്നത് അശുഭകരമായ ഓർമ്മകൾ മാത്രമാണ്
പ്രദീപും മകനും കഴിഞ്ഞ ആഴ്ചയിൽ നന്ദി ഹിൽസ് റോഡിൽ സൈക്കിൾ ചവിട്ടിയിരുന്നു. തുടർന്ന് വീണ്ടും വാരാന്ത്യത്തിൽ സൈക്കിൾ ചവിട്ടാൻ തീരുമാനിക്കുകയായിരുന്നു. കാറിൽ കുന്നുകൾ ലക്ഷ്യമാക്കി പോകുമ്പോൾ ഒരു സംഘം സൈക്കിൾ റെയിസ് നടക്കുന്നത് കണ്ടപ്പോൾ ദേവനഹള്ളിയിലെ റാണി സർക്കിളിലെ ഹോട്ട് പോട്ട് ഹോട്ടലിന് സമീപം പ്രദീപ് കാർ പാർക്ക് ചെയ്തു, സൈക്കിൾ റാക്കിൽസൈക്കിൾ കൃത്യമായി ലോക്ക് ചെയ്ത് റാക്കിൽ കെട്ടിയിരുന്നു. തുടർന്ന് ഇരുവരും സൈക്കിൾ റെയിസ് കണ്ടു കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ കാറിലേക്ക് മടങ്ങി എത്തിയപ്പോളേക്കും സൈക്കിൾ മോഷണം പോയി.
പരിസരത്തിൽ വിശദാംശങ്ങൾക്കായി തിരിയുകയും പരാതി നൽകാൻ അധികാരപരിധിയിലുള്ള ദേവനഹള്ളി പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.45 നും 9.50 നും ഇടയിലാണ് മോഷണം നടന്നത്.
മോഷണത്തിന് പിന്നിൽ ചില നാട്ടുകാരുടെ സാധ്യത ഞങ്ങൾ തള്ളിക്കളയുന്നില്ലന്നും പ്രതീപ് ആരോപിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സൈക്കിളിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പ്രതീപ് നൽകിയിട്ടുണ്ട്. പ്രതികൾ പൂട്ടുകൾ തകർക്കുക മാത്രമല്ല, സൈക്കിൾ മോഷ്ടിക്കാൻ റാക്കിലെ കയർ മുറിക്കുകയും ചെയ്തിട്ടുണ്ട്, ”അന്വേഷണത്തിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസി സെക്ഷൻ 379 പ്രകാരം ദേവനഹള്ളി പോലീസ് മോഷണത്തിന് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.