ഫോണിൽ വാട്സ്ആപ്പ് സന്ദേശം, വിമാനം വൈകിയത് ആറു മണിക്കൂർ 

ബെംഗളൂരു: യാത്രക്കാരന്റെ ഫോണിൽ സംശയാസ്പദമായ വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് മംഗളൂരു-മുംബൈ വിമാനം ആറ് മണിക്കൂർ വൈകി പുറപ്പെട്ടു.

ഇന്നലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലെ സഹയാത്രികന്റെ ഫോണിൽ ‘ബോംബർ’ എന്ന വാട്‌സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്.

നിങ്ങൾ ഒരു ബോംബർ ആണ് എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണിൽ കണ്ടു. ഇവർ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട് . ഇക്കാര്യം എയർ ട്രാഫിക് കൺട്രോളർ എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച് വിടുകയുമായിരുന്നു. വിമാനം റൺവേയിൽ പ്രവേശിക്കാനിരിക്കെയാണ് സംഭവം.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

എയർപോർട്ട് യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം ബാഗുകൾ പരിശോധിച്ച ശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്.

വാട്‌സ് ആപ്പിൽ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ചാറ്റാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യുവാവിന് സന്ദേശമയച്ചത് സുഹൃത്താണ് . സന്ദേശം അയച്ച യാത്രക്കാരെ ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കുമായി കൊണ്ടുപോയി. യുവാവിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. 

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

യാത്രക്കാരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചു, എല്ലാ നടപടിക്രമങ്ങൾക്കും ശേഷം, യാത്രക്കാരെ വിമാനത്തിൽ കയറ്റി, വൈകുന്നേരം 5 മണിക്ക് വീണ്ടും വിമാനം പറന്നുയർന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളാണ് യുവാവും പെൺസുഹൃത്തും. യുവാവ് മുംബൈയിലെ ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിക്കാനായി പോകുകയായിരുന്നു. യുവതി ബംഗളൂരുവിൽ പഠിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും ബജ്‌പെ പോലീസിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts