‘ഗാന്ധിയെയും നെഹ്റുവിനെയും കേന്ദ്രം അപമാനിക്കുന്നു’

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയാ ഗാന്ധി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അപമാനിക്കുകയാണെന്ന് സോണിയ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങളെ സർക്കാർ വിലകുറച്ച് കാണുകയാണ്. അവർ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നു. അവർ സ്വയം മഹത്വവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സോണിയ പറഞ്ഞു.

ഗാന്ധിജി, നെഹ്റു, ആസാദ്, പട്ടേൽ തുടങ്ങിയ പ്രമുഖ നേതാക്കളെ അപമാനിക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് ശക്തമായി എതിർക്കും. കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യം എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചു. ദീർഘദർശികളായ നേതാക്കൾ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം അവതരിപ്പിച്ചു. അവർ നമുക്ക് ശക്തമായ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നൽകി. വൈവിധ്യമാണ് രാജ്യത്തിന്‍റെ ശക്തിയെന്നും സോണിയ കൂട്ടിച്ചേർത്തു.

അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ, കുടുംബ വാഴ്ചാ രാഷ്ട്രീയം പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബാപ്പുജി, നെഹ്റു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ , സവർക്കർ എന്നിവരോടെല്ലാം നാം കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്‍റെ വിമോചനത്തിനായി അവർ ജീവിതം സമർപ്പിച്ചു. 2047 ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ മോദി അഭ്യര്‍ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us