അമരത്ത് ബേബി; സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് എം എ ബേബി: പൊളിറ്റ് ബ്യൂറോ അംഗങ്ങളെ അറിയാൻ വായിക്കാം

മധുര: സിപിഐ എം പാർടി ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർടി കോൺഗ്രസ് തെരഞ്ഞടുത്തു.

പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്.

85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു.പിബിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്.

85 അംഗ സെൻട്രൽ കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ഏഴ് പേർ പ്രത്യേക ക്ഷണിതാക്കൾ. ആറംഗ സെൻട്രൽ കൺട്രോൾ കമ്മീഷനെയും തെരഞ്ഞെടുത്തു.

പിബി അംഗം മുഹമ്മദ് സലീം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിയുടെ പേര് നിർദ്ദേശിച്ചു. അശോക് ധാവ്ളെ പിന്താങ്ങി. പാർടി കോൺഗ്രസ് എം എ ബേബിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയൻ സമ്മേളനത്തെ അറിയിച്ചു.

2015 ലെ വിശാഖപട്ടണം പാർടി കോൺഗ്രസ് മുതൽ മൂന്നു തവണയായി സീതാറാം യെച്ചൂരിയാണ് പാർടി ജനറൽ സെക്രട്ടറി.

2018 ൽ ഹൈദരബാദിലും 2022 ൽ കണ്ണൂരിലുമാണ് പാർടി കോൺഗ്രസ് ചേർന്നത്. കഴിഞ്ഞ വർഷം യെച്ചൂരിയുടെ അകാല മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റു.

ഇതിനു പിന്നാലെയാണ് ഇരുപത്തിനാലാം പാർടി കോൺഗ്രസിൽ എംഎ ബേബി പാർടി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.

പൊളിറ്റ് ബ്യൂറോ അംഗങ്ങൾ
എം എ ബേബി

പിണറായി വിജയൻ

ബി വി രാഘവുലു

തപൻ സെൻ

നിലോൽപൽ ബസു

എ വിജയരാഘവൻ

മുഹമ്മദ് സലീം

അശോക് ധാവ്ളെ

രാമചന്ദ്ര ഡോം

എം വി ഗോവിന്ദൻ

സുധീപ് ഭട്ടാചാര്യ

ജിതേന്ദ്ര ചൌധരി

കെ ബാലകൃഷ്ണൻ

യു വാസുകി

അമ്രാ റാം

വിജൂ കൃഷ്ണൻ

മറിയം ധാവ്ളെ

അരുൺ കുമാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us