‘സൗഗത്ത്-ഇ-മോദി’ ; ‘വസ്ത്രങ്ങൾ, ഈന്തപ്പഴം, ഡ്രൈഫ്രൂട്‌സ്ര്’; 32 ലക്ഷം മുസ്ലീങ്ങൾക്ക് റംസാന്‍ കിറ്റുമായി ബിജെപി

ഡല്‍ഹി: രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപി. ‘സൗഗത് ഇ മോദി’ ക്യാംപയിനിന്റെ ഭാഗമായാണ് ബിജെപി ന്യൂനപക്ഷമോര്‍ച്ച കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ബിജെപി നീക്കം. റംസാന്‍ ആഘോഷിക്കുന്നതിനായി രാജ്യത്താകെ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് കിറ്റ് നല്‍കുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ ക്യാംപെയ്‌ന് തുടക്കം കുറിച്ചു. നേരത്തെ ക്രൈസ്തവ വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കേക്ക് വിതരണം ചെയ്തിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം, വസ്ത്രങ്ങള്‍, ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ്,…

Read More

മികച്ച തിരിച്ച് വരവ് നടത്താൻ സാധിക്കുമോ ? ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തി

കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്​പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. ഒരു വർഷത്തേക്കാണ് നിയമനം. സൂപ്പർ കപ്പിന്‌ മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. സൈപ്രസ് ക്ലബായ എ.​ഇ.കെ ലാർൻസയുടെ പരിശീലകനായിരുന്നു അദ്ദേഹം. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിലെ തുടർച്ചയായ തോൽവികളെത്തുടർന്ന് പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയിരുന്നു. ഈ സീസണിൽ 8 മത്സരങ്ങൾ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കറ്റാലയുടെ കീഴിൽ മികച്ച…

Read More

മൃഗസ്നേഹികൾ സൂക്ഷിക്കുക: നഗരത്തിൽ മാരകമായ എഫ്‌പിവി വൈറസ് പൂച്ചകളെ ബാധിക്കുന്നു

ബെംഗളൂരു : പക്ഷിപ്പനി ഭീതിയിൽ കർണാടകയിലെ ജനങ്ങൾ പേടിച്ചിരിക്കുമ്പോൾ, മറ്റൊരു മാരകമായ അണുബാധ കൂടി പുറത്തുവന്നിരിക്കുന്നു. പൂച്ചകളെ ബാധിക്കുന്ന മാരകമായ എഫ്‌പിവി വൈറസ് ആണ് ഇപ്പോൾ സംസ്ഥാനത്തുടനീളം പടരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പൂച്ചകളെ വീട്ടിൽ വളർത്തുന്നവർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് ബാധ മൂലം റായ്ച്ചൂർ ജില്ലയിൽ പൂച്ചകൾ ചത്തു വീഴുന്നു . ജില്ലയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ വൈറസ് പടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ റായ്ച്ചൂരിൽ നൂറിലധികം പൂച്ചകളിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധിച്ചാൽ പൂച്ചകൾക്ക് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയപ്പെടുന്നു.…

Read More

സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്. സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തെത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു. മലയാളി നടിയായ നന്ദനയാണ് ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്.

Read More

ഓഡിഷന്റെ പേരിൽ കെണി; സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി 

ചെന്നൈ: വ്യാജ ഓഡിഷന്റെ കെണിയില്‍പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകള്‍ ക്യാമറയ്‌ക്ക് മുൻപില്‍ അഭിനയിച്ച്‌ കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇൻഡസ്ട്രിയില്‍ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം…

Read More

പന്നി പടക്കം പൊട്ടി പശുവിന്റെ വായ പിളർന്നു: ജീവിതത്തിനും മരണത്തിനും ഇടയിൽ പോരാടി പശു

ബെംഗളൂരു: ജില്ലയിലെ നഞ്ചൻഗുഡ് താലൂക്കിലെ അടക്കനഹള്ളി വ്യവസായ മേഖലയിൽ പന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് പശുവിന്റെ വായ പിളർന്നു. കെംപിസിദ്ദാനഹുണ്ടി ഗ്രാമത്തിലെ കർഷകനായ ചന്നനഞ്ചെഗൗഡയുടെ പശുവിനെ മേയാൻ വിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. ഈ പ്രവൃത്തി അക്രമികൾ ചെയ്തതാണെന്ന് സംശയിക്കുന്നത്. പശു ഇപ്പോൾ ജീവൻമരണ പോരാട്ടത്തിലാണ്. നഞ്ചൻഗുഡ് റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കെംപിസിദ്ദാനഹുണ്ടി ഗ്രാമത്തിലെ വാട്ടർ ടാങ്കിന് സമീപം ചന്നൻജെഗൗഡ കന്നുകാലികളെ മേയാൻ വിട്ടിരുന്നു. കാട്ടുപന്നികളെ വേട്ടയാടുന്നതിനായി അവർ അതേ പ്രദേശത്ത് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചു വച്ചിരുന്നു. പശു ഈ പടക്കം അറിയാതെ…

Read More

ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി മയക്കി യുവാവിന്റെ കഴുത്തറത്തു; ഭാര്യയും അമ്മായിയമ്മയും അറസ്റ്റിൽ

ബെംഗളൂരു∙ 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന് നോർത്ത് ബെംഗളൂരു ഡിസിപി സൈദുൽ അദാവത്…

Read More

ഇനി നേരത്തേ പുറപ്പെടും; പത്തനംതിട്ടയിലേക്കുള്ള സ്വിഫ്റ്റ് ഗരുഡ എസിയുടെ സമയവും മാറ്റി; വിശദാംശങ്ങൾ

ബെംഗളൂരു ∙ നാട്ടിലേക്കുള്ള കേരള ആർടിസി ബസുകൾ വൈകിയോടുന്നതു പതിവായതോടെ അറ്റകുറ്റപ്പണികൾക്ക് സമയം ലഭിക്കുന്നില്ലെന്ന കാരണത്താൽ കൂടുതൽ ബസുകളുടെ സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ. പത്തനംതിട്ടയിലേക്കുള്ള സ്വിഫ്റ്റ് ഗരുഡ എസി സർവീസിന്റെ സമയമാണ് ഒടുവിൽ മാറ്റിയത്. നേരത്തെ തിരുവനന്തപുരം വരെയുള്ള സ്വിഫ്റ്റ് ഗജരാജ എസി സ്ലീപ്പർ സർവീസ് എറണാകുളം വരെയാക്കി ചുരുക്കിയിരുന്നു. മാനന്തവാടി വഴിയുള്ള കൊട്ടാരക്കര ഡീലക്സ് സർവീസ് ബത്തേരി വഴിയാക്കിയും പുനക്രമീകരിച്ചു. കേരളത്തിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കും മറ്റും കാരണം ബസുകൾ മണിക്കൂറുകൾ വൈകിയാണ് പലപ്പോഴും എത്തുന്നത്. പ്രതിദിന പരിശോധനകൾ പോലും…

Read More

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം മെയ് അവസാനത്തോടെ ഗതാഗതത്തിനായി തുറക്കും

ബെംഗളൂരു : ജില്ലയിലെ സാഗർ താലൂക്കിലെ അംബരഗോഡ്ലുവിനെയും തുമാരിയെയും ബന്ധിപ്പിക്കുന്ന, ശരാവതി നദിയുടെ കായലിനു കുറുകെയുള്ള സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 2.44 കിലോമീറ്റർ നീളമുള്ള പാലത്തിലെ റോഡിന്റെ അസ്ഫാൽറ്റിംഗ് നടന്നുവരികയാണെന്നും പെയിന്റിംഗ് ഉൾപ്പെടെയുള്ള ബാക്കി ജോലികൾ മെയ് മാസത്തോടെ പൂർത്തിയാക്കേണ്ടതുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. മെയ് അവസാന വാരമോ ജൂൺ ആദ്യ വാരമോ ഉദ്ഘാടനം നടക്കാനാണ് സാധ്യത. പദ്ധതിയുടെ ആകെ ചെലവ് 423 കോടി രൂപയാണ്. ശിവമോഗ ലോക്‌സഭാംഗം ബി.വൈ. രാഘവേന്ദ്ര ഉടൻ തന്നെ…

Read More

ശബരിമലയില്‍ വഴിപാട് നടത്തിയ സംഭവം; ‘അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം’; ഒ അബ്ദുല്ല

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമല സന്ദര്‍ശനത്തിനിടെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് കഴിച്ചത്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരില്‍ ഉഷ പൂജയായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. വഴിപാടിന്റെ രസീറ്റ് ഉള്‍പ്പെടെ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതില്‍ വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം. മമ്മൂട്ടിയുടെ…

Read More
Click Here to Follow Us