മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ?  സൈബറിടങ്ങളിൽ വ്യാപക പ്രചരണം

മലയാളത്തിന്റെ മഹാ നടൻ മമ്മുട്ടിക്ക് കുടലില്‍ ക്യാൻസർ ആണെന്ന വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോർട്ടുകളോ , കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണമോ ഇതുവരെ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ഷുട്ടിംഗ് ഉണ്ടായിരുന്നിട്ടും അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്‌തെന്നും , ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപമായി പ്രചരിക്കുന്നുണ്ട്. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവസ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ…

Read More

75 കോടിയുടെ എംഡിഎംഎ യുമായി വിദേശ വനിതകൾ പിടിയിൽ 

ബെംഗളൂരു: 37.87 കിലോ കഞ്ചാവുമായി വിദേശവനിതകള്‍ പിടിയില്‍. ദക്ഷിണാഫ്രിക്കൻ സ്വദേശികളായ ബാംബ ഫാന്റ, അലിയാസ് അഡോണിസ് ജബുലിലേ എന്നിവരാണ് പിടിയിലായത്. 75 കോടിയുടെ ലഹരിയാണ് ഇരുവരില്‍ നിന്നും പിടികൂടിയത്. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. ഇലക്‌ട്രോണിക് സിറ്റിക്കടുത്തുള്ള നീലാദ്രി നഗറിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാർഗം ക്രിസ്റ്റല്‍ രൂപത്തിലാണ് പ്രതികള്‍ എം ഡി എം എ കടത്തിയത്. നേരത്തേ തന്നെ ഇവരെ കുറിച്ച്‌ സെൻട്രെല്‍ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ബെംഗളൂരു എയർപോർട്ടില്‍…

Read More

ശ്വാസതടസത്തെ തുടർന്ന് മമ്മൂട്ടി ആശുപത്രിയില്‍ എന്ന് അഭ്യൂഹം

മമ്മൂട്ടിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ഈ അഭ്യൂഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വ്യാജ വാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.   മമ്മൂക്കയ്ക്ക് ഇപ്പൊ വന്നത് ചെറിയൊരു ബ്രീത്തിങ് ഇഷ്യൂ മാത്രം ആണ്.. വേറെ ഒന്നും ഇല്ല.. പുള്ളി ഇപ്പൊ റെസ്റ്റില്‍ ആണ്.. കണ്ടിന്യൂ റെസ്റ്റ്‌ലെസ് ആയ ഷൂട്ട് കാരണം സംഭവിച്ചത് ആയിരിക്കും! ഇത് അല്ലാതെ വേറെ പ്രശനം ഒന്നും ഇല്ല.. പുള്ളി വീട്ടില്‍ തന്നെ ബെഡ് റെസ്റ്റില്‍ ആണ്.. ഫേക്ക് ആയിട്ടുള്ളത് ഒന്നും അടിച്ചു…

Read More

തെരുവ് നായയുമായി ലൈംഗിക ബന്ധം; നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു 

ബെംഗളൂരു: തെരുവ് നായയെ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി. ജയനഗറിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23 വയസുള്ള ദിവസവേതന തൊഴിലാളിയാണ് നായയെ ഉപദ്രവിച്ചത്. സംഭവ സ്ഥലത്തെത്തിയ പ്രാദേശിക മൃഗസംരക്ഷകയാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. നായ മുറിവേറ്റ് കിടക്കുകയായിരുന്നു. അതിന്റെ സ്വകാര്യ ഭാഗത്ത് പ്രതി മുറിവേല്‍പ്പിച്ചിരുന്നു. ഇതുകണ്ട്‌ ഉടൻ ഈ സ്ത്രീ ബഹളം വച്ചു. ശബ്ദം കേട്ട് പ്രദേശത്തെ മറ്റ് മൃഗസ്‌നേഹികള്‍ സ്ഥലത്തെത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. പരിക്കേറ്റ തെരുവ് നായയ്ക്ക് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. ശേഷം വിദഗ്ദ…

Read More

ആരോഗ്യനില തൃപ്തികരം; എ. ആർ റഹ്മാൻ ആശുപത്രി വിട്ടു 

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് റഹ്മാനോട്‌ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.   ശനിയാഴ്ചയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിലെത്തിയത്.

Read More

ഗോഡൗണിൽ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ഉള്ളാൾ മെയിൻ റോഡിലുള്ള ഒരു ഗോഡൗണിൽ വെള്ളിയാഴ്ച രാത്രി 11:30 ഓടെ വൻ തീപിടുത്തമുണ്ടായി. സാധനങ്ങൾ സൂക്ഷിച്ചിരിക്കെയായിരുന്നു തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. മദ്യലഹരിയിൽ ഗോഡൗണിന് തീയിട്ടതാകാമെന്ന് സംശയിക്കുന്നു. ടാറ്റാ ഏസ് ഗുഡ്സ് വാഹനവും തീയിൽ കത്തിനശിച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഗോഡൗൺ അടച്ചുപൂട്ടി രാത്രി 7.30 ഓടെ ഉടമ വീട്ടിലേക്ക് പോയിരുന്നു, പിന്നീട് അക്രമികൾ തീയിട്ടതായിരിക്കാമെന്ന് കരുതുന്നത് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണച്ചു. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ വിന്യസിച്ചു, തീപിടിക്കുന്ന വസ്തുക്കളുടെ…

Read More

സർക്കാർ കരാറുകളിൽ മുസ്‌ലിങ്ങൾക്ക് സംവരണം: മന്ത്രിസഭയുടെ അനുമതിയായി

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു. തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസഭയിലെ കാബിനറ്റ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കെടിപിപി നിയമം അവതരിപ്പിച്ച ശേഷം ഭേദഗതി വരുത്താൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല്…

Read More

എ ആർ റഹ്മാൻ ആശുപത്രിയിൽ 

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

Read More

ഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദസഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം

rape road alone

ബെംഗളൂരു : ഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദസഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം. കഴിഞ്ഞയാഴ്ച ഹംപി ഉത്സവത്തിനിടെയാണ് മൂന്നു യുവാക്കൾ ചേർന്ന് അതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട് രക്ഷിക്കാൻ ചെന്ന ഓട്ടോ ഡ്രൈവറെയും അക്രമികൾ മർദിച്ചു. ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഹൊസ്‌പേട്ട് സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം, ഇസ്രയേലി യുവതി പരാതി നൽകാൻ തയ്യാറായില്ല. വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി യുവാക്കൾക്കെതിരേ നിയമനടപടിയെടുക്കുമെന്ന് ഇസ്രയേലി യുവതി പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹംപിയിലും പരിസരപ്രദേശങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കി. അടുത്തിടെ ഹംപിക്ക് സമീപം അനെഗുണ്ടിയിൽ ഇസ്രയേലി യുവതിയും…

Read More

സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 42.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

heat climate

ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. കലബുർഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമത്തിൽ താപനില 42.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. മാർച്ച് 15 മുതൽ 17 വരെ വടക്കൻ കർണാടകയിൽ പരമാവധി താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മാർച്ച് 18 മുതൽ 19 വരെ വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതായും ഐഎംഡി…

Read More
Click Here to Follow Us