മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകൻ: മുഹമ്മദ് റെജൽ.
Read MoreDay: 14 March 2025
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ ഗുണ്ട സംഘാംഗത്തിന് വെടിവെപ്പില്‍ പരിക്കേറ്റു
ബെംഗളൂരു: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ ഗരുഡ ഗുണ്ട സംഘാംഗം ഇസ്ഹാഖിന് പോലീസ് വെടിവെപ്പില്‍ പരിക്കേറ്റു. രാവിലെ ഹാസൻ ജില്ലയില്‍ നിന്ന് ഇസ്ഹാഖിനെ പിടികൂടി മണിപ്പാലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ബംഗളൂരു പോലീസ് കസ്റ്റഡിയില്‍ നിന്ന് നേരത്തെ രക്ഷപ്പെട്ട പ്രതിയെ കവർച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും പിടികൂടി കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനം ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുഡ്ഡെ അങ്ങാടി പ്രദേശത്ത് എത്തിയപ്പോള്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പ്രതി…
Read Moreപാർസൽ വാങ്ങിയ പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി കുറവ്; ഹോട്ടൽ ഉടമയെ ചട്ടുകം കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു
:പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു ആലപ്പുഴ താമരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയപ്പോൾ ഗ്രേവി കുറവാണെന്ന പറഞ്ഞായിരുന്നു ആക്രമണം. മൂന്നുപേർ ചേർന്നാണ് അക്രമം നടത്തിയത്. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഏറ്റുമുട്ടലിൽ ഹോട്ടൽ ഉടമ ഉൾപ്പടെ മൂന്ന്പേർക്ക് പരിക്കേറ്റു. ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, ജേഷ്ഠ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ്…
Read Moreസംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത;
ബെംഗളൂരു: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കര്‍ണാടകയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ കാലാവസ്ഥയില്‍ കൂടുതൽ ചൂട് അനുഭവപെടുമെന്നും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കാലങ്ങളില്‍ താപനില ഉയരുമെന്നും ഐഎംഡി അറിയിച്ചു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഉച്ചക്ക് 12നും വൈകിട്ട് മൂന്നിനുമിടയില്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ വേനല്‍ ചൂടിന് ആശ്വാസമായി ബെംഗളൂരു ഉൾപ്പെടെയുള്ള ചില നഗരത്തില്‍ കഴിഞ്ഞദിവസം നേരിയ മഴ ലഭിച്ചിരുന്നു. മണ്ഡ്യ, മൈസൂരു, ചാമരാജ് നഗര്‍, കുടക്, ഹാസന്‍, ചിക്കബെല്ലാപുര,…
Read Moreകേരളത്തിൽ 16 നും 17 നും ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: കേരളത്തില്‍ മാര്‍ച്ച് 16നും 17നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. ഇവിടെ മാര്‍ച്ച് 15 ശനിയാഴ്ചയും ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേ സമയം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറയുന്നു. 16നും 17നും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടാവുക എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചുള്ള വീട്ടുപകരണങ്ങള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍…
Read Moreകഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ ഡോക്ടർ മരിച്ചു
പാറശാല: കഴുത്തറുത്ത നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു . നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ ദന്ത ഡോക്ടറാണ്. കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സൗമ്യയെ ഭര്‍ത്താവ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവസമയത്ത് സൗമ്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്. നാലുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നാതായി പറയപ്പെടുന്നു സൂചന. സംഭവത്തില്‍…
Read Moreയെദിയൂരപ്പയ്ക്ക് ആശ്വാസം; പോക്സോ കേസിൽ സമൻസ് സ്റ്റേ ചെയ്ത് കോടതി
ബെംഗളൂരു: പോക്സോ നിയമപ്രകാരമുള്ള കേസില്‍ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്ക് ഇടക്കാല ആശ്വാസം അനുവദിച്ച് കർണാടക ഹൈക്കോടതി. യെദിയൂരപ്പയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പുറപ്പെടുവിച്ച സമൻസ് ഉത്തരവുകള്‍ കോടതി സ്‌റ്റേ ചെയ്‌തു, അടുത്ത വാദം കേള്‍ക്കുന്നതുവരെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. മാർച്ച് 15ന് തന്നെ ഇവരോട് നേരിട്ട് ഹാജരാകാൻ ഫാസ്‌റ്റ് ട്രാക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28ന് പോക്സോ കേസില്‍ യെദിയൂരപ്പയ്‌ക്കെതിരെ കർണാടക സിഐഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി…
Read More12 കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക്…
Read Moreഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയിൽ
ചെന്നൈ: ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണ്ണാനഗറിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഡോ. ബാലമുരുകൻ(52), ഭാര്യ സുമതി(47), മക്കള്‍ ദസ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത് ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു. കുടുംബത്തിന് 5 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതേ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. അണ്ണാ നഗറില്‍ ഗോള്‍ഡൻ സ്‌കാൻസ് എന്ന പേരില്‍ സ്‌കാനിംഗ് കേന്ദ്രം നടത്തിയിരുന്ന ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍…
Read Moreകോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ മോർഫുചെയ്ത ചിത്രം എക്സിൽ പോസ്റ്റ് ചെയ്തു; അക്കൗണ്ട് ഉടമയുടെപേരിൽ കേസ്
ബെംഗളൂരു : കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ മോർഫുചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് എക്‌സ് അക്കൗണ്ട് ഉടമയുടെപേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു. കൊമൊളിക @ തട്ഡാംഗേൾ എന്ന പേരിലുള്ള അക്കൗണ്ടിന്റെ ഉടമയുടെ പേരിലാണ് കേസെടുത്തത്. കർണാടക പിസിസി ഭാരവാഹിയായ ജെ. ശരവണൻ നൽകിയ പരാതിയിലാണ് കേസ്. മാർച്ച് മൂന്നിനാണ് സോണിയാഗാന്ധിയുടെ അധിക്ഷേപകരമായ ചിത്രം എക്‌സിൽ പോസ്റ്റുചെയ്തത്. സോണിയക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുമെതിരേ അധിക്ഷേപകരമായ പരാമർശമുൾപ്പെടെയായിരുന്നു പോസ്റ്റ്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേസെടുത്തത്. അക്കൗണ്ടിൽനിന്ന് ട്വീറ്റ് ഒഴിവാക്കാൻ നടപടിയെടുത്തെന്നും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമംതുടങ്ങിയെന്നും…
Read More