ഓഫർ ലെറ്റർ നൽകി ജോലിക്കെടുത്തത് രണ്ടര വർഷത്തിന് ശേഷം, പിരിച്ചുവിട്ടത് 6 മാസം കൊണ്ട്,നഷ്ടപരിഹാരം നൽകിയത് 25000; കൂടുതൽ വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: രണ്ടര വര്‍ഷത്തോളം കാത്തിരുന്ന് ഇന്‍ഫോസിസില്‍ ജോലിക്ക് കയറിയ എഴുന്നൂറോളം പേരെ ആറ് മാസത്തിനകം കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടതായി ഐടി ജീവനക്കാരുടെ സംഘടനയായ നേസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് ആരോപിച്ചു. കാമ്പസ് സെലക്ഷന്‍ വഴി ഇന്‍ഫോസിസില്‍ ജോലി കിട്ടിയ ഇവരെ രണ്ട് മുതല്‍ രണ്ട് രണ്ടര വര്‍ഷം വരെ കാത്തിരുത്തിയ ശേഷമാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജോലിക്ക് എടുത്തത്. ആറ് മാസത്തിനകം തന്നെ പിരിച്ചുവിടുകയും ചെയ്തു. കമ്പനിയുടെ നടപടിയില്‍ ഐടി ജീവനക്കാര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്‍ഫോസിസിന്റെ ട്രെയിനിങ് സെന്ററില്‍ നിന്ന്…

Read More

വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ 

തളിക്കുളം: ഭര്‍ത്താവുമൊന്നിച്ച്‌ വാടകക്ക് താമസിക്കുന്ന വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്താംകല്ല് പടിഞ്ഞാറ് ഇന്ദ്രദേവ അപ്പാര്‍ട്ട്‌മെന്റിന് സമീപം താമസിക്കുന്ന കാളക്കൊടുവത്ത് അമല്‍ മാധവിന്റെ ഭാര്യ ഹേന (29)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ഹേനയും, അമല്‍ മാധവും മാത്രമാണ് താമസിക്കുന്നത്.

Read More

ഭീഷണിപ്പെടുത്തിയാണ് രാജിക്കത്തിൽ ഒപ്പിട്ട് വാങ്ങി; ഇൻഫോസിസിനെതിരേ പരാതി നൽകി തൊഴിലാളി യൂണിയൻ

ബെംഗളൂരു : ഇൻഫോസിസിൽ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകി. ഇൻഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാർമികവും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് ആണ് പരാതി സമർപ്പിച്ചത്. 400ഓളം ട്രെയിനികളെ നിർബന്ധിതമായി പിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ സൂചിപ്പിച്ചു. ഫെബ്രുവരി ഏഴിനാണ് ഇൻഫോസിസ് കഴിഞ്ഞ ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ട്രെയിനികളുടെ കൂട്ടരാജി ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണെന്നാണ് യൂണിയന്റെ പരാതി. വിഷയത്തിൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. അതുവരെ കൂടുതൽ പിരിച്ചുവിടലുകൾ…

Read More

സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവില്‍ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഘർഷം ഉണ്ടായത്. ഇന്ത്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ ചിത്രങ്ങള്‍ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. അതേസമയം ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കല്ലേറില്‍ 10 പോലീസുകാർക്ക് പരിക്കേല്‍ക്കുകയും പോലീസ് സ്റ്റേഷൻ്റെ ജനല്‍…

Read More

ചേച്ചിയുടെ ഭർത്താവുമായി അനിയത്തി ഒളിച്ചോടിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്‌ 

ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒളിച്ചോട്ടത്തിനിടെ ഇരുവരും ഇട്ട ലൈവാണ് വൈറലായി മാറിയത്. ഇപ്പോഴിതാ സൈബറിടത്താകെ പ്രചരിക്കുന്നത് പെണ്‍കുട്ടിയുടെ മറ്റൊരു വിഡിയോ ആണ്. താന്‍ സാലറികിട്ടാനായി കാത്തിരിക്കുകയാണെന്നും കിട്ടിയാല്‍ ഏട്ടനുമായി പോകുമെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. ഏട്ടനെ ഞാന്‍ പിടിച്ചുവയ്ക്കില്ല. എപ്പോള്‍ വേണമെങ്കിലും ചേച്ചിക്ക് വന്ന് കാണാം. എന്‍റെ ഇഷ്ടത്തിന് എനിക്ക് ജീവിക്കണം. ഞാന്‍ എന്‍റെ ജീവിതമാണ് ജീവിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയെ യുവാവ് ഉപേക്ഷിച്ച വാര്‍ത്തയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘കാശൊക്കെ തീർന്നു,…

Read More

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

കൊച്ചി: കൊക്കെയ്ന്‍ ലഹരിക്കേസിൽ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. 2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്‍‌പദമായ സംഭവം നടന്നത്. കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കയ്ന്‍ ലഹരി കേസാണിത്.

Read More

12 വയസുകാരി സ്കൂളിൽ കുഴഞ്ഞ് വീണ് മരിച്ചു 

ചെന്നൈ: തഞ്ചാവൂരില്‍ 12 വയസ്സുകാരി സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്. കൂട്ടുകാരോടൊപ്പം സ്കൂള്‍ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു. അധ്യാപകർ കവിബാലയെ ഉടൻ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച സ്കൂളില്‍ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആല്‍ബെൻഡസോള്‍ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. കവിബാലയും ഇത് കഴിച്ചിരുന്നു. അതേസമയം, ഗുളികയുടെ പാർശ്വഫലമാണോ…

Read More

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധരഹിതനായി്: ബസ് മരത്തിലിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്

ബെംഗളൂരു : ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ബോധരഹിതനായി നിയന്ത്രണം വിട്ടതോടെയാണ് അപകടമുണ്ടായത്.ു ഹനൂര്‍ താലൂക്കിലെ ഒടിയരപാളയ ഗ്രാമത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു ബസ. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം അനുഭവപ്പെട്ടു. അതോടെ് റോഡരികിലെ ഒരു മരത്തിലേക്ക് ബസ് ഇടിച്ചു കയറി. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും മുന്‍വശത്ത് ഇരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പാര്‍ട്ട്.. ‘എല്ലാ ദിവസവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുമാണ് കൊല്ലേഗലിലേക്കും മറ്റ് ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യുന്നത്ു. ഇന്ന് അവധി…

Read More

‘ഹോട്ടലില്‍ മുറിയെടുത്ത് വിദ്യാര്‍ഥികളെ ഡേറ്റിങിന് വിളിക്കും; 19 കാരിയുടെ മരണത്തില്‍ അഗ്നിവീര്‍ പരിശീലന കേന്ദ്രത്തിലെ അധ്യാപകനെതിരെ ഗുരുതര ആരോപണം

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം. അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങിനായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു. പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലില്‍ മുറിയെടുത്ത് ഡേറ്റിങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി നല്‍കിയെന്നും അമ്മ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് മകളോട്…

Read More

‘ ഇൻവെസ്റ്റ് കർണാടക 2025 ‘ ; ബെംഗളൂരു പാലസിന് ചുറ്റുമുള്ള ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ

ഇൻവെസ്റ്റ് കർണാടക ഫോറം ‘ ഇൻവെസ്റ്റ് കർണാടക 2025 ‘ ആഗോള നിക്ഷേപക സംഗമം ഇന്ന് ആരംഭിക്കും . ആഗോള നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ബിസിനസുകാർ, വിദേശ പ്രമുഖർ, പൊതുജനങ്ങളിൽ വലിയൊരു വിഭാഗം എന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, പരിപാടി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ, ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതത്തിൽ മാറ്റം വരുത്തി. ട്രാഫിക് പരിഷ്കരണം നഗരമധ്യത്തിൽ നിന്ന് പരിപാടിയിലേക്ക് വരുന്ന വാഹനങ്ങൾ: ബസവേശ്വര സർക്കിൾ-ഓൾഡ് ഹൈ ഗ്രൗണ്ട് ജംഗ്ഷൻ – കൽപ്പന – എംസിസി…

Read More
Click Here to Follow Us