സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവില്‍ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം.

ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഘർഷം ഉണ്ടായത്.

ഇന്ത്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ ചിത്രങ്ങള്‍ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.

  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ

അതേസമയം ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്.

ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.

കല്ലേറില്‍ 10 പോലീസുകാർക്ക് പരിക്കേല്‍ക്കുകയും പോലീസ് സ്റ്റേഷൻ്റെ ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു.

വിവാദ പോസ്റ്റിട്ട സുരേഷിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us