‘ഹോട്ടലില്‍ മുറിയെടുത്ത് വിദ്യാര്‍ഥികളെ ഡേറ്റിങിന് വിളിക്കും; 19 കാരിയുടെ മരണത്തില്‍ അഗ്നിവീര്‍ പരിശീലന കേന്ദ്രത്തിലെ അധ്യാപകനെതിരെ ഗുരുതര ആരോപണം

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം.

അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങിനായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു.

വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു.

പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലില്‍ മുറിയെടുത്ത് ഡേറ്റിങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി നല്‍കിയെന്നും അമ്മ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് മകളോട് ക്ലാസില്‍ വരേണ്ടെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാന്‍ പറയാനായിരുന്നു അധ്യാപകന്‍ പറഞ്ഞത്.

ഫോണ്‍ വിളിച്ചപ്പോള്‍ വാട്‌സാപ്പ് ഉള്ള ഫോണ്‍ എടുത്തൂടെ എന്നായിരുന്നു ചോദ്യം എന്നും അമ്മ രാജി പറഞ്ഞു. അധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരിവില്ലെന്നും അമ്മമാരുടെ വാട്‌സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യുകയാണെന്നും അമ്മ പറഞ്ഞു.

19 വയസുകാരി ചിറ്റാര്‍ സ്വദേശിനി ഗായത്രിയാണ് മരിച്ചത്. അടൂരിലെ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ഇവിടുത്തെ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts