ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. വെല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ് 36കാരി. നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു ട്രെയിനില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ലൈംഗികാതിക്രമം നടന്നത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയില്‍ ടൈലറിങ് ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.…
Read MoreDay: 8 February 2025
വരന് സിബിൽ സ്കോർ കുറവ്, വധു വിവാഹത്തിൽ നിന്നും പിന്മാറി
മുൻപൊക്കെ വിവാഹം നടത്തുമ്പോള്‍ ആധി മുഴുവൻ വധുവിന്റെ വീട്ടുകാർക്കായിരുന്നു. കെട്ടിച്ചുവിടുന്നതിനൊപ്പം നല്‍കേണ്ട തുക, സ്വർണം, സ്വത്തുകവകള്‍ എന്നിവയൊക്കെയാണ് പെൺ വീട്ടുകാരുടെ തലവേദന. എന്നാലിപ്പോള്‍ കാലം മാറിയപ്പോള്‍ എല്ലാം നേരെ തിരിച്ചായെന്ന അവസ്ഥയാണ്. ചെറുക്കന്റെ പേരിലുള്ള സ്വത്ത്, ബാങ്ക് ബാലൻസ് ഒക്കെയാണ് ഇപ്പോള്‍ എല്ലാവർക്കും അറിയേണ്ടത്. ഇതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും റിപ്പോർട്ട് ചെയ്യന്നത്. വധുവിന്‍റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം കേട്ടാല്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം. വരന് സിബില്‍ സ്കോർ കുറവാണ് എന്ന കാരണത്താലാണത്രേ വധുവിന്‍റെ വീട്ടുകാർ…
Read Moreഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് യുവതി മരിച്ചു
കൊല്ലം: ഹോസ്റ്റലിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആർ വിഭാഗം ജീവനക്കാരി തൃശൂർ തോള്ളൂർ പള്ളത്തില്‍ ഹൗസില്‍ മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരി കണ്ണൂർ നെല്ലിയോട് കിഴക്കേ വീട്ടില്‍ സ്വാതി സത്യനും (25) ഗുരുതര പരിക്കേറ്റിരുന്നു. ഹോസ്റ്റലിലെ രണ്ടാം നിലയില്‍ താമസിക്കുകയായിരുന്ന യുവതികള്‍ അടച്ചിട്ടിരുന്ന ടെറസിലെത്തി പ്ലംബിംഗ് ഡക്ടിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബിന്…
Read Moreനഗരത്തിൽ ഇന്നും അടുത്ത 11 ദിവസത്തേക്ക് 8 മണിക്കൂർ വൈദ്യുതി മുടങ്ങും; സമയം, തീയതി, പ്രദേശങ്ങൾ എന്നിവ പരിശോധിക്കുക
ബെംഗളൂരു: ഇന്ന് മുതൽ 18 വരെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബെസ്കോമിന്റെ നഗര ഉപവിഭാഗമായ പാർട്ട് 1 ലെ പ്രധാന അടിസ്ഥാന സൗകര്യ നവീകരണങ്ങൾ ഉൾപ്പെടുന്ന അടൽ ഭൂജൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ മൂലമാണ് വൈദ്യുതി മുടങ്ങുക. ഈ കാലയളവിൽ എല്ലാ ദിവസവും 8 മണിക്കൂർ വൈദ്യുതി മുടങ്ങും. ഈ തടസ്സങ്ങൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ബെസ്കോം അറിയിച്ചു. അറ്റകുറ്റപ്പണികൾ സുഗമമായും കാര്യക്ഷമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ബാധിത പ്രദേശങ്ങളിലെ…
Read Moreബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം
ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ (എസ്ഡബ്ല്യൂആർ) കീഴിൽ ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ ക്രമീകരിക്കുന്നതിന് ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം. കെഎസ്ആർ ബെംഗളൂരു- ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ, മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ, ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് ഫെബ്രുവരിയിൽ തിരഞ്ഞെടുത്ത തിയതികളിൽ മാറ്റം വന്നിരിക്കുന്നത്. കെ എസ്…
Read Moreകുറ്റകൃത്യത്തിനുള്ള ശിക്ഷ അധികം; മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഗവർണർ തള്ളി
ബെംഗളൂരു : കർണാടകത്തിൽ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ഓർഡിനൻസ് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് തള്ളി. കുറ്റകൃത്യത്തിനുള്ള ശിക്ഷ അധികമാണെന്നതുൾപ്പെടെ വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തള്ളിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 10 വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും അധികമാണെന്ന് ഗവർണർ വ്യക്തമാക്കി. ഓർഡിനൻസ് മൈക്രോഫിനാൻസിനെയും സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ പോലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ നിർദേശിച്ചു. കർണാടക മൈക്രോഫിനാൻസ് (പ്രിവൻഷൻ ഓഫ് കോയേഴ്‌സീവ് ആക്‌ഷൻസ്) ഓർഡിനൻസ് 2025 എന്നപേരിലായിരുന്നു ഓർഡിനൻസ്. മൈക്രോഫിനാൻസ് കമ്പനികളുടെ പീഡനംമൂലം…
Read More