ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക.
ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു.