നടൻ അമീർ ഖാൻ പ്രണയത്തിൽ!!! കാമുകി ബെംഗളൂരു സ്വദേശിനി

ബെംഗളൂരു: നടൻ അമീര്‍ ഖാന്‍ പുതിയ പ്രണയബന്ധത്തിലെന്ന് സൂചന. ബെംഗളൂരു സ്വദേശിയായ യുവതിയാണ് നടന്റെ പുതിയ കാമുകിയെന്നും ഇവരെ തന്റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയെന്നും ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമീറുമായി അടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും ഫിലിം ഫെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. സ്വകാര്യതയെ മാനിച്ചാണ് അവരുടെ ചിത്രങ്ങള്‍ പുറത്തുവിടാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയെ അമീര്‍ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയെന്നും വളരെ നല്ല കൂടിക്കാഴ്ചയായിരുന്നു ഇതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട്…

Read More

ഫോണിൽ നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ; മെഡിക്കൽ സ്റ്റോർ ഉടമ അറസ്റ്റിൽ 

ബെംഗളൂരു: സ്‌കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് ചന്നഗിരിയിലെ മെഡിക്കല്‍ സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. അമർ മെഡിക്കല്‍ സ്റ്റോർ ഉടമ അംജദാണ് അറസ്റ്റിലായത്. ഐടി നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തൻ്റെ കടയിലും, അടുത്തുള്ള ക്ലിനിക്കിലും എത്തിയ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വീഡിയോകളും ചിത്രങ്ങളും അംജദ് പകർത്തിയെന്നാണ് ആരോപണം. സ്‌കൂള്‍ വിദ്യാർത്ഥിനിയെ ആക്രമിക്കുന്ന വീഡിയോ വൈറലായതോടെ ഇയാള്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.…

Read More

അംഗൻവാടിയിൽ ഉപ്പുമാവ് മാറ്റി ബിരിയാണി ആക്കാമോ? വൈറലായി 3 വയസുകാരന്റെ വീഡിയോ 

അംഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന കുരുന്നിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുരുന്നിന്‍റെ ആവശ്യം. വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി വൈറലായി. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും നടപടിയുണ്ടാകണമെന്നും നിരവധിപേര്‍ കളിയായി കമന്‍റ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു.

Read More

രാമനഗരയിൽ ആനശല്യം നേരിടാൻ 26 കിലോമീറ്റർ റെയിൽവേ ബാരിക്കേഡ് നിർമിക്കും

ബെംഗളൂരു : രാമനഗരയിൽ കാട്ടാനശല്യത്തിന് പരിഹാരമായി 26 കിലോമീറ്റർ റെയിൽവേ വേലി സ്ഥാപിക്കുമെന്ന് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു. ഇതിനായി 40 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് മനുഷ്യജീവന് ഭീഷണിയാവുകയാണ്. കൃഷി നശിപ്പിക്കുന്നതും പതിവാണ്. അതിനാൽ റെയിൽവേ വേലിസ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും രാമനഗര ജില്ലാ കമ്മിഷണറുടെ ഓഫീസിൽച്ചേർന്ന അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു. രാമനഗരജില്ലയിൽ കാട്ടാനശല്യം രൂക്ഷമായ 85 സ്ഥലങ്ങളുണ്ട്. അതിനാൽ കാട്ടാനകൾ ജനവാസമേഖലയിലിറങ്ങിയാൽ ഗ്രാമവാസികൾക്ക് ഉടനടി വിവരം ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാട്ടാനകളിറങ്ങിയാൽ വിവരം…

Read More

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന ചരിത്രനേട്ടവുമായി സുനിത വില്യംസ്

ചരിത്രനേട്ടവുമായി സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയായി സുനിത വില്യംസ് മാറി. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും നടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്‌സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോർഡാണ് സുനിത വില്യംസ് മറി കടന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം ആറേകാലോടെ ആരംഭിച്ച ബഹിരാകാശനടത്തത്തിലൂടെയാണ്…

Read More

സംഭാഷണ വൈകല്യമുളളവനെങ്കിലും മനസ് കൊണ്ട് വലിയവന്‍; ബെംഗളൂരു ഡ്രൈവറെ ഏറ്റെടുത്ത് നെറ്റിസണ്‍സ്;

ബെംഗളൂരു: സംസാര വൈകല്യമുണ്ടായിട്ടും യാത്രക്കാരോടുള്ള അവിശ്വസനീയമായ ആതിഥ്യമര്യാദ കൊണ്ട് ്നെറ്റിസണ്‍സ് ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് നഗരത്തിലെ ഒരു ടാക്‌സി ഡ്രൈവര്‍. തന്റെ യാത്രാ അനുഭവം ഒരു ഉപയോക്താവ് തന്റെ ‘എക്‌സ്’ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് രാകേഷ് എന്ന ഡ്രൈവര്‍ ഓണ്‍ലൈന്‍ സെന്‍സേഷനായി മാറിയത്. പോസ്റ്റില്‍, ഉപയോക്താവ് എഴുതിയത് ഇങ്ങനെ, ‘ഇന്ന് ഒരു ക്യാബ് എടുത്തു, യാത്ര തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ മിസ്റ്റര്‍ രാകേഷിന് സംസാര വൈകല്യമാണെന്ന് മനസ്സിലായി. എന്നാല്‍ ഇദ്ദേഹം യാത്രക്കാര്‍ക്ക് വെള്ളം, നാപ്കിനുകള്‍, പുസ്തകങ്ങള്‍ എന്നിവയോടൊപ്പം എയര്‍പോര്‍ട്ട് റൈഡുകള്‍ക്ക കിഴിവിവും ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.…

Read More

ബെംഗളൂരുവില്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു 

ബെംഗളൂരു: ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.   മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സ്വിഗ്ഗിയില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു പ്രകാശ്. പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് പ്രകാശ് ചാടി ആത്മഹത്യ ചെയ്തത്. സംഭവം ദിവസം പിതാവിനോട് പുറത്തു പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പ്രകാശ് പോയത്. സംഭവത്തില്‍ ദുരൂഹ മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം സംശയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും സംഭവ…

Read More

ബിഎംടിസി ബസ് ഡ്രൈവറുടെ സഡൻ ബ്രേക്ക്; തെറിച്ച് വീണ് വനിതാ കണ്ടക്ടർ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഹൊസ്റോഡിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസിൻ്റെ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വനിതാ കണ്ടക്ടർ താഴെ വീണു. ഓടുന്ന ബസിൽ വനിതാ കണ്ടക്ടർ യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ വാതിൽക്കൽ പോയി വീഴുകയായിരുന്നു. വീഴുന്നതിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വനിതാ കണ്ടക്ടറെ യാത്രക്കാർ ഉയർത്തി എടുക്കുകയായിരുന്നു.

Read More

ചോട്ടാനിക്കര അതിജീവിതയ്ക്ക് ദാരുനാണദ്യം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ…

Read More

രാമനഗരയിൽ 12,150 കോടി രൂപയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

ബെംഗളൂരു:രാമനഗര ജില്ലയിൽ ഗ്രേറ്റർ ബെംഗളൂരു ഇൻ്റഗ്രേറ്റഡ് ടൗൺഷിപ്പ് സ്ഥാപിക്കാനുള്ള ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഎംആർഡിഎ) നിർദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപം രാമനഗരയിലെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലാണ് ടൗൺഷിപ്പ് ഒരുങ്ങുക. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി. സംസ്ഥാനത്ത് സാറ്റലൈറ്റ് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് 2024 – 2025ലെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. രാമനഗര ജില്ലയിലെ ബൈരമംഗല, ബന്നിഗെരെ, ഹൊസുരു,…

Read More
Click Here to Follow Us