തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു.
ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.
എന്നാല്‍ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്.
കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഇയാള്‍ പോലീസിനോട് സഹകരിച്ചിരുന്നില്ല. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.
ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയില്‍ നാട്ടുകാർ പറഞ്ഞിരുന്നു.
ഹരികുമാർ മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, എന്നിവരെ ചോദ്യം ചെയ്‌തുവരികയാണ്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
കുഞ്ഞിന്റെ മുത്തശ്ശിയുടെ മൊഴിയാണ് ഹരികുമാറിലേക്ക് സംശയം എത്താൻ കാരണമെന്നാണ് സൂചന.
അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടന്നേക്കും. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഹരികുമാറിന്റെ മുറിയിലെ കട്ടില്‍ കത്തിയിരുന്നു.
എന്തുകൊണ്ട് കട്ടില്‍ കത്തിയെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.
കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. ബലപ്രയോഗത്തിന്റെ അടയാളങ്ങളൊന്നും ഇല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
കുടുംബത്തിന് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ട്. കാശ് വാങ്ങിയതെല്ലാം കുഞ്ഞിന്റെ അമ്മയും അവരുടെ അമ്മയും ചേർന്നാണ് കടം വാങ്ങിയത്.
എന്നാല്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്.
കുടുംബത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.