ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അതിക്രമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ തനിച്ച്‌ യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച്‌ ലൈംഗികമായി ആക്രമിച്ചിരുന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അസം സ്വദേശിയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമായ ഇസ്‌ലാമുദ്ദീനാണ് ബനശങ്കരി പോലീസിന്റെ പിടിയിലായത്. തനിച്ച്‌ നടന്നുപോകുന്ന സ്ത്രീകളുടെ പിറകെ ബൈക്കിലെത്തി, ഇവരെ കടന്നു പിടിച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ജനുവരി 23ന് രാവിലെ ഒമ്പത് മണിയോടെ ബനശങ്കരി രണ്ടാം സ്‌റ്റേജില്‍ വെച്ച്‌ ഒറ്റക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ , മോട്ടോർ സൈക്കിളില്‍ പിന്തുടർന്ന് ഇയാള്‍ കയറിപ്പിടിച്ച…

Read More

ഒന്നരലക്ഷത്തിന്റെ ശമ്പളം വേണ്ടെന്ന് വച്ച് പലഹാരം വിൽക്കാൻ ഇറങ്ങി യുവതി 

ബെംഗളൂരു: ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോർപറേറ്റ് ജോലി രാജി വച്ച്‌ മധുരപലഹാരം വില്‍ക്കാനിറങ്ങിയ ബെംഗളൂരു സ്വദേശിനിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച. യുവതിയുടെ ഭർത്താവ് എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. ബെംഗളൂരു സ്വദേശിനിയായ അസമിത 2023 ലാണ് അമേരിക്കൻ കമ്പനിയുടെ എച്ച്‌ ആർ വിഭാഗത്തിലെ ജോലി ഉപേക്ഷിച്ച്‌ തന്റെ പാഷനായ പാചകത്തിലേക്ക് ഇറങ്ങിയത്. അസ്മിത ഉണ്ടാക്കിയ വാനില കപ്‌കേക്കിന്‍റെ ചിത്രം പങ്കു വച്ച്‌ കൊണ്ടാണ് ഭർത്താവ് സാഗർ എക്‌സില്‍ ചിത്രം പങ്കു വച്ചത്. ‘ ദാ ഇതുണ്ടാക്കാനാണ് എന്‍റെ ഭാര്യ അവളുടെ…

Read More

സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ഷോ അവസാന നിമിഷം റദ്ദാക്കി; നിരാശരായി മടങ്ങി ആരാധകർ

ബെംഗളൂരു: ലോകപ്രശസ്ത പോപ്പ് ബാൻഡായ ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാല്‍ ഷോ റദ്ദാക്കുന്നതായാണ് ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’ നല്‍കിയ വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാൻഡ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതില്‍ ആരാധകർ നിരാശയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു.

Read More

ചെവി അറ്റുപോയി; യുവാവിനെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു : ജില്ലയിലെ ടിക്കോട്ട താലൂക്കിലെ അരകേരി ഗ്രാമത്തിലെ മാനവർ ദൊഡ്ഡിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ അക്രമികൾ യുവാവിനെ വെടിവെച്ച് കൊന്ന നിലയിൽ കണ്ടെത്തി. സംഭവത്തിൽ സതീഷ് റാത്തോഡ് എന്ന യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ചെവി മുറിഞ്ഞ നിലയിൽ കണ്ടെത്തി: രമേശ് ചൗഹാൻ ഉൾപ്പെടെയുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം. സതീഷിനെ ആക്രമിച്ച സ്ഥലത്ത് ഒരു ചെവി അറ്റുപോയ നിലയിലും കണ്ടെത്തി. യുവതിയുമായുള്ള പ്രണയമാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നത്. ഒന്നര വർഷം മുമ്പ് രമേഷ് ചൗഹാൻ്റെ മകളെ സതീഷുമായി വിവാഹം കഴിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ രമേഷ്…

Read More

സ്‌ക്കൂള്‍ ബസില്‍ കത്തിക്കുത്ത്: കുത്തിയ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യാത്രയ്ക്കിടെ സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തു.

Read More

മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് ബെലഗാവി സ്വദേശികളായ അമ്മയും മകളും മരിച്ചു: സംസ്ഥാനത്ത് നിന്നുള്ള നിരവധി പേരെ കാണാതായി

ബെംഗളൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബെലഗാവി സ്വദേശികളായ അമ്മയും മകളും മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഇവരെ ഇന്ന് രാവിലെ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിലാമണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ അമ്മയും മകളും മരിച്ചതായാണ് വിവരം. ബെല്‍ഗാമിലെ വടഗാവി സ്വദേശികളായ ജ്യോതി ഹത്തരാവത (50), മേഘ ഹത്തരാവത എന്നിവരാണ് മരിച്ചത്. മരിച്ച ജ്യോതിയുടെ സഹോദരന്‍ ഗുരുരാജ് ഹുദ്ദാരയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം മുമ്പ് സൈരത്ത് ട്രാവല്‍ ഏജന്‍സി വഴി പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്ത 13…

Read More

യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ചക്കാരായി നാട്ടുകാർ 

ബെംഗളൂരു: റായ്ച്ചൂർ ജില്ലയിലെ ജലഹള്ളി ഗ്രാമത്തില്‍ 38 കാരിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ഗ്രാമവാസികളെല്ലാം നോക്കിനില്‍ക്കേയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം. രംഗപ്പയുടെ കുടുംബാംഗങ്ങളാണ് സ്ത്രീയെ മർദ്ദിച്ചത്. പ്രതികള്‍ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും പുളിമരത്തില്‍ കെട്ടിയിട്ട് വൻ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച്‌ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. അക്രമം തടയാൻ ഗ്രാമവാസികളാരും തന്നെ തയാറായില്ല. പിന്നീട് പോലീസ് എത്തുകയും ആക്രമണത്തില്‍ നിന്ന് ഇവരെ…

Read More

പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ വീട്ടിൽ എത്തി യുവാവ് ജീവനൊടുക്കി 

തൃശൂർ: കുട്ടനല്ലൂരില്‍ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ശേഷം സിറ്റ്‌ഔട്ടില്‍വച്ച്‌ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

Read More

സന്യാസം സ്വീകരിച്ച് നടി നിഖില വിമലിന്റെ ചേച്ചി; ഇനി അവന്തികാ ഭാരതി

പ്രയാഗ് രാജ്: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസിനിയായി. പ്രയാഗ് രാജിലെ കുംഭമേളയിൽ വച്ചാണ് അഖില സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് ഇനി അറിയപ്പെടുക. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജൂന പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും തൻ്റെ ശിഷ്യയായ അഖില, അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി’ എന്ന് അഭിനവ ബാലാനന്ദഭൈരവ കുറിച്ചു.   കേരളത്തിൽ നിന്ന് മഹാമണ്ഡലേശ്വര പദവിയിലേക്കെത്തിയ സ്വാമി ആനന്ദവനം ഭാരതിയ്ക്കൊപ്പമുള്ള ചിത്രവും അഭിനവ…

Read More

ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച സ്വകാര്യ ബസ മറിഞ്ഞ് കുട്ടി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേ്

ബെംഗളൂരു: ഹൊസള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു ആണ്‍കുട്ടി മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുക്കനൂര്‍ താലൂക്കിലെ ബാനപുര ഗ്രാമത്തിലെ വൈഭവ് (9) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഗജേന്ദ്രഗഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഹൈവേ വളവില്‍ ഡ്രൈവറുടെ അശ്രദ്ധമൂലം മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ യലബുര്‍ഗ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More
Click Here to Follow Us