പർപ്പിൾ ലൈനിൽ ഓടിക്കുന്നതിനായി ചൈനയിൽ നിന്ന‍് ട്രെയിനെത്തി; ബലപരിശോധനയ്ക്ക് എഐ ഡ്രോൺ

ബെംഗളൂരു: പർപ്പിൾ ലൈനിൽ ഓടിക്കുന്നതിനായി ബിഎംആർസി ചൈനയിൽ നിന്നു വാങ്ങിയ ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. 6 കോച്ചുകളുള്ള ട്രെയിൻ ചൈനയിൽ നിന്നു ചെന്നൈ തുറമുഖത്തെത്തിച്ചു. ഇവിടെ നിന്ന് റോഡ് മാർഗമാണ് ബെംഗളൂരുവിലെത്തിയത്. 37 പരീക്ഷണങ്ങൾക്കു ശേഷമാകും ഇവ സർവീസിനായി ഉപയോഗിക്കുക. ഇതിനു 6 മാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ സർവീസില്ലാത്ത സമയങ്ങളിൽ മാത്രമേ പരീക്ഷണ ഓട്ടം ഉൾപ്പെടെ നടത്താൻ കഴിയൂവെന്നതാണ് കാരണം. ഒപ്പം റെയിൽവേയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇതുൾപ്പെടെ 36 ട്രെയിനുകൾ നിർമിക്കുന്നതിനുള്ള കരാർ 2019ലാണ് ചൈനീസ് കമ്പനിക്കു നൽകിയത്. ശേഷിക്കുന്ന ട്രെയിനുകൾ…

Read More

നഗരത്തിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ രാമമൂർത്തി നഗറിലെ ഹൊയ്‌സാല നഗറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രാമമൂർത്തിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാർ സ്വദേശി അഭിഷേക് കുമാർ (25) ബലാത്സംഗക്കേസിൽ പ്രതിയാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തിങ്കളാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ പ്ലാസ്റ്റർ ജോലിക്ക് പോയിരുന്നു. ഈ പശ്ചാത്തലത്തിൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയം വീട്ടിലെത്തിയ അഭിഷേക് പെൺകുട്ടിയെ കടത്തി കൊണ്ടുപോയി. പിന്നീട് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. അഭിഷേക് കുമാറും പ്ലാസ്റ്ററർ ജോലിയാണ് ചെയ്തിരുന്നത്. നിലവിൽ പ്രതിയായ അഭിഷേകിനെ രാമമൂർത്തി നഗർ പോലീസ്…

Read More

സംസ്ഥാന കായിക മേളയ്ക്ക് 17ന് തുടക്കമാകും

ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും. യുവജന ശാക്തീകരണ – കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ നടത്തുന്നത്. 17 മുതൽ 23 വരെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മത്സരങ്ങൾ നടക്കും. 17-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗള സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഇരുജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 3,000-ലേറെ കായികതാരങ്ങൾ മാറ്റുരയ്ക്കും. ഹോക്കി, കബഡി, ജൂഡോ, ആർച്ചറി, ടേബിൾ ടെന്നിസ്, ബോക്സിങ്‌, സൈക്കിളിങ്, ഗുസ്തി, കയാക്കിങ്, ലോൺ ടെന്നിസ്…

Read More

മെട്രോ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയും; മെട്രോ വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് വരുന്നു

ബെംഗളൂരു: നമ്മ മെട്രോ വൈറ്റ്ഫീൽഡ്–ചല്ലഘട്ടെ പർപ്പിൾ ലൈനിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ബിഎംആർസി. ട്രെയിനുകൾ വേഗത്തിൽ മടക്കയാത്രയ്ക്കു സജ്ജമാക്കാൻ വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് നിർമിക്കാൻ നടപടികൾ ആരംഭിച്ചു. നിലവിൽ ട്രെയിനുകൾ മടക്ക സർവീസ് ആരംഭിക്കുന്നതിനു കൂടുതൽ സമയം എടുക്കുന്ന സാഹചര്യത്തിലാണ് നടപടി. നിർമാണം പൂർത്തിയാകുന്നതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനാകുമെന്ന് ബിഎംആർസി എംഡി എം. മഹേശ്വർ റാവു പറഞ്ഞു. നിലവിൽ രാവിലെയും വൈകിട്ടും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റും അല്ലാത്ത സമയത്തു 8 മിനിറ്റും ഇടവേളയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇതു…

Read More

ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻ്ററിൽ തീപിടിത്തം

ബെംഗളൂരു : നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻ്ററിൽ ( ബെംഗളൂരു ബയോ ഇന്നവേഷൻ സെൻ്റർ ) തീപിടിത്തം. രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ തീ ആളിപ്പടർന്നതോടെ ജീവനക്കാർ ഓടിയെത്തി. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. സർക്കാർ നിയന്ത്രണത്തിലുള്ള ബയോ ഇന്നൊവേഷൻ സെൻ്ററിൻ്റെ 70 ശതമാനവും നശിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പുതിയ മരുന്നുകൾ തയ്യാറാക്കുന്നതിനായി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ലാബുകളിൽ നടക്കുന്നത്.

Read More

എംപി വിശ്വേശ്വർ ഹെഗഡെ കഗേരിയുടെ വീട്ടിൽ പുള്ളിപ്പുലി കയറി

ബെംഗളൂരു : ഉത്തര കന്നഡ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി വിശ്വേശ്വർ ഹെഗഡെ കഗേരിയുടെ വീടിൻ്റെ മുറ്റത്ത് പുള്ളിപ്പുലി കയറിയാതായി റിപ്പോർട്ട്. എംപി വിശ്വേശ്വർ ഹെഗഡെ കാഗേരിയിലെ വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി വൈകി ഷിർസി താലൂക്കിലെ കഗേരി ഗ്രാമത്തിൽ എംപിയുടെ വീട്ടുവളപ്പിൽ ഭക്ഷണം തേടി കയറിയ പുള്ളിപ്പുലി  വീട്ടിലുണ്ടായിരുന്ന വളർത്തുനായയെ അക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പൂന്തോട്ടത്തിൽ നിന്ന് നായയെ പുലി ഓടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് കാഗേരിയുടെ വളർത്തു നായ രക്ഷപ്പെട്ടു. സംഭവം പുറത്തറിഞ്ഞ ഉടൻ വനംവകുപ്പ്…

Read More

മകരസംക്രാന്തി മേളയിലേക്ക് കാർ പാഞ്ഞ് കയറി; യുവതി മരിച്ചു; എട്ട് പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : മദ്യപിച്ച് വാഹനമോടിച്ച് മകരസംക്രാന്തി മേളയിലേക്ക് ഒരാൾ കാറുമായി ഇടിച്ചുകയറി. കാർ ഭക്തരുടെ മേൽ ഇടിച്ച് ഒരു യുവതി മരിച്ചു. മറ്റ് എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപൂരിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സിദ്ധാപൂർ കവലകൊപ്പ സ്വദേശി ദീപ രാംഗോണ്ട (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൽപന, ജാനകി, ചൈത്ര, ജ്യോതി, മാദേവി, ഗൗരി, രാമപ്പ, ഗജാനൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കൽപ്പനാ നായിക് (5) ഉൾപ്പെടെ രണ്ടുപേരെ ഷിമോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകരസംക്രാന്തി…

Read More
Click Here to Follow Us