ബെംഗളൂരു : രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെ കൊൽക്കത്ത പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. ജെ.പി. നഗർ സ്വദേശി ചിന്തക് രാജ് എന്ന ചിരാഗ് കപൂറാണ് പിടിയിലായത്. ഇയാളുടെ 11 കൂട്ടാളികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റിലായിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർചെയ്ത 930 കേസുകളിലെ മുഖ്യപ്രതിയായ ചിന്തക് രാജ് ഏഴുമാസമായി ഒളിവിലായിരുന്നു. പശ്ചിമബംഗാളിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലെ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിയത്. പോലീസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്…
Read MoreDay: 12 January 2025
യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
കണ്ണൂര്‍ ഇരിട്ടിയിൽ രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെ കല്ലുമുട്ടിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. സച്ചിന്‍ ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. 15 ദിവസം മുന്‍പാണ് സച്ചിന്‍ ഗള്‍ഫിലേക്ക് തിരികെ പോയത്. ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. സഹോദരന്‍ അമല്‍ലാല്‍.
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു: സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി നീങ്ങിയ പ്രവർത്തകരെ പാദുവ ജങ്ഷനില്‍ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നരിങ്ങന കമ്പളയിലേക്കുള്ള യാത്രാമധ്യേ സിദ്ധരാമയ്യ വൈകീട്ട് കടന്നുപോയതിന്റെ മുന്നോടിയായിരുന്നു പ്രതിഷേധം. പാദുവ ജങ്ഷനില്‍ നേരത്തെ തന്നെ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
Read Moreസംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ നാളെ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു. ചൊവ്വാഴ്ച ഇരുമ്പനം എച്ച്‌പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂര്‍ എച്ച്‌പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ടാങ്കര്‍ ഡ്രൈവര്‍മാരും പെട്രോളിയം ഡീലര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനിന്നിരുന്നു. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഇത്…
Read Moreകീഴടങ്ങിയ മാവോവാദികളുടെ ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു : കീഴടങ്ങിയ മാവോവാദികൾ ഒളിപ്പിച്ചുവെച്ച ആയുധശേഖരം പോലീസ് പിടിച്ചെടുത്തു. ചിക്കമഗളൂരു കൊപ്പ താലൂക്കിലെ ജയപുര കിട്ടലഗുളിക്കടുത്തുള്ള വനമേഖലയിലാണ് തോക്കും വെടിയുണ്ടകളുമുൾപ്പെടെയുള്ള ആയുധശേഖരം കണ്ടെത്തിയത്. കീഴടങ്ങുന്നതിനുമുൻപ് മാവോവാദികൾ ഒളിപ്പിച്ചുവെച്ചതാണിതെന്ന് കരുതുന്നു. ഒരു എ.കെ. 56 തോക്കും മൂന്ന് റൈഫിളുകളും ഒരു നാടൻതോക്കും ഒരു സിംഗിൾ ബാരൽ ഗണ്ണും 176 വെടിയുണ്ടകളുമാണ് ജയപുര പോലീസ് പിടിച്ചെടുത്തത്. കീഴടങ്ങിയ മാവോവാദികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയതെന്ന് ചിക്കമഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. വിക്രം അമാത്തെ പറഞ്ഞു. 1959-ലെ ആയുധനിയമപ്രകാരം കേസെടുത്തെന്നും അറിയിച്ചു.…
Read Moreജനപ്രീതിയില്‍ നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്; പ്രതിദിനം വിറ്റഴിക്കുന്നത് 3000 കിലോ വരെ
ബെംഗളൂരു: ജനപ്രീതിയില്‍ നന്ദിനിയുടെ ഇഡ്ഡലി, ദോശ ബാറ്റർ. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് വില്‍ക്കുന്നത്. നഗരത്തില്‍ മാത്രം പ്രതിദിനം 3,000 കിലോഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മില്‍ക്ക് ഫെഡറേഷൻ അറിയിച്ചു. ആവശ്യമേറിയതോടെ മാവ് ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കെഎംഎഫ്. മകരസംക്രാന്തിക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വേ പ്രോട്ടീൻ അടങ്ങിയ മാവ് വില്‍പനയ്‌ക്കെത്തിക്കും. നഗരത്തിലെ എല്ലാ നന്ദിനി സ്റ്റാളുകളിലും പാർലറുകളിലും ഉത്പാദനം വർദ്ധിപ്പിക്കും. മാവ് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 18 ആയി ഉയർത്തുമെന്നും കെഎംഎഫ് അറിയിച്ചു. നിലവില്‍ ജയനഗര്, പത്മനാഭനദർ,…
Read More