ബെംഗളൂരു: കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ക്കകം ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് വീണതായാണ് പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുൻപ് കൂട്ടുകാർക്കൊപ്പം 29-ാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ മുറിയില്‍ പോയ യുവാവിനെ ഇന്നലെ പുലർച്ച കോർട്ട് യാർഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. റൂമില്‍ പോകുന്നതിനിടെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്…
Read MoreDay: 6 January 2025
എച്ച്എംപിവി വ്യാപനം; ചെന്നൈയിലും കൊൽക്കത്തയിലും രോഗം സ്ഥിരീകരിച്ചു
ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തയില്‍ ഒരു കുട്ടിക്കും എച്ച്‌എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി. പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്‌എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരാബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജ്യത്തെ എച്ച്‌എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു…
Read Moreതൂൺ തകർന്ന് വീണ് 15 കാരി മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ
ബെംഗളൂരു:നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൂണ്‍ വീണ് 15കാരി മരിച്ച സംഭവത്തില്‍ കോണ്‍ട്രാക്ടർ ചന്ദ്രശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. വി.വി പുരം വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ തേജസ്വിനി റാവു സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിർമാണ പ്രവർത്തനങ്ങള്‍ താങ്ങി നിർത്തുന്നതിനായി ഉപയോഗിച്ച താത്കാലിക തൂണ്‍ തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍…
Read Moreപിവി അൻവറിന് ജാമ്യം അനുവദിച്ചു
നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് മണി മരിച്ചതില്‍ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവമാണ് അറസ്റ്റില്‍ കലാശിച്ചത്.
Read Moreചൈനയിൽ എച്ച്എംപിവി പടരുന്നു; മാസ്ക് ധരിക്കാൻ നിർദേശം
ന്യൂഡൽഹി: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്‌എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) പടര്‍ന്ന്പിടിക്കുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ എച്ച്‌എംപിവി കേസുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ചൈനയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്. രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വര്‍ധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ശുചിയായി…
Read Moreബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബെംഗളൂരുവില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രാജ്യത്ത് ആദ്യം എച്ച്‌എംപിവി കണ്ടെത്തിയത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും…
Read Moreഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ഒരു വീട്ടിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ബെംഗളൂരു ആർഎംവി സെക്കൻഡ് സ്റ്റേജിലെ ഒരു വാടക വീട്ടിലാണ് സംഭവം. അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരെയും ഇവരുടെ 5 വയസുള്ള മകനെയും 2 വയസുള്ള മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയർ കണ്‍സള്‍ട്ടൻ്റായി ജോലി ചെയ്യുകയായിരുന്നു അനൂപ് കുമാർ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന്…
Read Moreഎച്ച്എംപിവി സ്ഥിരീകരണം; വിദേശ യാത്ര പശ്ചാത്തലമില്ലെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. അടുത്തിടെ എച്ച് എം പി വി, കൊവിഡ് 19,…
Read Moreഎച്ച്എംപിവി; ചർച്ചയായി സർക്കാരിന്റെ മാർഗ നിർദേശങ്ങൾ
ബെംഗളൂരു: കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍. ജനുവരി നാലിനാണ് ഈ പത്രക്കുറിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ടത്. എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് കാണിച്ച് പത്രക്കുറിപ്പില്‍ പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങളാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചുമ, തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ തൂവാല കൊണ്ട് മറയ്ക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാസ്‌ക്…
Read Moreഹണി റോസ് നൽകിയ പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനില്‍ എത്തിക്കും. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി. ഇത് പ്രകാരം 27 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 30…
Read More