കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ്‍ തകർന്ന് 15 കാരിയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരു വിവി പുരത്ത് നിർമാണം നടത്തിയിരുന്ന കെട്ടിടത്തിൻ്റെ തൂണാണ് തകർന്നു വീണത്. സംഭവത്തില്‍ വിവി പുരം വാസവി വിദ്യാനികേതനിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവു മരിച്ചു. കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നും തകർന്നു വീണ തൂണ്‍ ശരീരത്തില്‍ പതിച്ചതോടെയാണ് വിദ്യാർഥിനിയ്ക്ക് ജീവൻ നഷ്ടമായത്. കെട്ടിടത്തിൻ്റെ തൂണ്‍ സമീപത്തെ നാഷണല്‍ കോളജ് മെട്രോ സ്റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്കൂള്‍ റോഡിലേക്ക് തകർന്നു വീഴുകയായിരുന്നു. ഈ സമയം…

Read More

ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ്‌ ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ് 

കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെയാണ് നടി എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നല്‍കിയത്. ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. താൻ പോകുന്ന ചടങ്ങുകളില്‍ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ്…

Read More

കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്‌ക്കൊപ്പം 

ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എയർ കേരളയിലൂടെ സാധ്യമാകും. കുടക് -മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എയർ കേരള അധികൃതരുമായി നടത്തിയ ചർച്ചയിലെ ധാരണയനുസരിച്ച്‌ മേയ് മാസത്തില്‍ മൈസൂരു വിമാനത്താവളം കേന്ദ്രീകരിച്ച്‌ സർവിസ് ആരംഭിക്കും. കേരളത്തിലേക്കും മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കും മൂന്ന് വിമാന സർവിസുകള്‍ ആരംഭിക്കാനാണ് ധാരണ. വർഷാവസാനത്തോടെ ആറ് സർവിസുകള്‍ ആരംഭിക്കാനുമുള്ള പദ്ധതികള്‍ ചർച്ചയില്‍ എയർ കേരള അധികൃതർ പങ്കുവെച്ചു. മൈസൂരുവില്‍ നിന്ന് ഗോവ, കൊച്ചി, മുംബൈ, ബെളഗാവി എന്നിവയുള്‍പ്പെടെ പുതിയ റൂട്ടുകള്‍ക്ക് ആവശ്യമുയരുന്നുണ്ട്. ഈ…

Read More

ഇ. ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ വിട്‌ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബൊളന്തുരു നർഷയില്‍ സുലൈമാൻ ഹാജിയുടെ വീട്ടില്‍ രാത്രി വൈകിയാണ് സംഘം കയറിയത്. വിട്‌ല പോലീസ് വീട്ടിലെത്തി കേസ് രജിസ്റ്റർ ചെയ്തു.

Read More

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് മിന്നല്‍ ബസ് സർവീസ് ഉടൻ

ബെംഗളൂരു: തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് മിന്നല്‍ ബസ് സർവീസ് ആരംഭിക്കാൻ നീക്കവുമായി കെഎസ്‌ആർടിസി. കുറഞ്ഞ സ്റ്റോപ്പുകളും നിരക്കും മൂലം ജനപ്രിയമായി മാറിയ മിന്നല്‍ സർവീസുകള്‍ അടുത്തിടെയാണ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് സർവീസ് ആരംഭിച്ച്‌ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പാലക്കാട് നിന്നും മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചിരുന്നത്. ഈ സർവീസുകള്‍ ലാഭകരമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ അന്തർ സംസ്ഥാന സർവീസുകള്‍ക്ക് പദ്ധതിയൊരുങ്ങുന്നത്. തിരുവനന്തപുരത്ത് നിന്നും നിലവില്‍ സ്കാനിയ, വോള്‍വോ, എസി സ്ലീപ്പർ, നോണ്‍ എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ബസുകള്‍ കെഎസ്‌ആർടിസി ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ…

Read More

അവിവാഹിതർക്ക് ഇനി മുറി അനുവദിക്കില്ലെന്ന് ഒയോ 

ന്യൂഡൽഹി: ഓയോ പോളിസിയിൽ ഇനി പുതിയ മാറ്റങ്ങൾ. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ റൂം അനുവദിക്കില്ല. പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക മീററ്റിലാണ്. പുതിയ മാറ്റം അനുസരിച്ച്‌ ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും. നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് മുറിയെടുക്കാൻ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇനി സാമൂഹികാവസ്ഥ അനുസരിച്ച്‌ ദമ്പതിമാർക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല. മീററ്റിലെ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ക്ക് ഓയോ…

Read More

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

കൊച്ചി: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് ഷഹാന വീണത്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍വഴുതിയോ പുറകിലേക്ക് മറിഞ്ഞോ വീണതാകാനാണ് സാധ്യതയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Read More

നഗരത്തില്‍ അതിശൈത്യം ഇത്തവണ നേരത്തെയെത്തി 

ബെംഗളൂരു: നഗരത്തില്‍ അതിശൈത്യം ഇത്തവണ നേരത്തേയെത്തി. ശനിയാഴ്ച നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) റിപ്പോർട്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ജനുവരിയില്‍ കഠിന ശൈത്യത്തിലേക്ക് ബെംഗളൂരു വഴുതിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ വരുംദിവസങ്ങളില്‍ താപനില വൻതോതില്‍ കുറയും. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെട്ട ശൈത്യ തരംഗമാണ് ബെംഗളൂരുവിൽ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് പ്രവചനം. നഗരത്തില്‍ താപനില താഴ്ന്നതിനൊപ്പം പ്രഭാത മൂടല്‍മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് കനത്തമഞ്ഞു കാരണം മുന്നിലെ…

Read More

സംസ്ഥാന സർക്കാരിന്റെ അടുത്ത പുതുവർഷ സമ്മാനം ഉടനെത്തും

ബെംഗളൂരു : ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 20 ശതമാനം വർധിപ്പിക്കാൻ ശുപാർശ. വർധന ജനുവരി 18-ന് നിലവിൽ വന്നേക്കും. മെട്രോ ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് നിർദേശംനൽകാൻ നിയോഗിച്ച സമിതിയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശം സമർപ്പിച്ചത്. നിരക്ക് വർധിപ്പിക്കാൻ നേരത്തെ ബി.എം.ആർ.സി.എൽ. തീരുമാനിച്ചതാണ്. ജനുവരി 17-ന് ബി.എം.ആർ.സി.എല്ലിന്റെ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നിലവിൽ മെട്രോ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. കൂടിയത് 60 രൂപയും. 2017-ലാണ് അവസാനം ടിക്കറ്റ് നിരക്ക് കൂട്ടിയത്.…

Read More

അങ്കണവാടി മേൽക്കൂര തകർന്ന് വീണ് കുട്ടികൾക്ക് പരിക്ക് 

ബെംഗളൂരു: ബംഗാരപ്പേട്ട് താലൂക്കിലെ ദാസർഹോസഹള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയിലെ സിമൻ്റ് പ്ലാസ്റ്ററിങ്ങ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. നിസാര പരിക്കുകളോടെ കുട്ടികൾ സുഖം പ്രാപിച്ചു. ദാസർഹോസഹള്ളിയിലെ അങ്കണവാടിയുടെ മേൽക്കൂരയിലെ സിമൻ്റ് പ്ലാസ്റ്ററിങ്ങിനെ തുടർന്ന് അങ്കണവാടിയിലെ ഏഴ് കുട്ടികളായ പിഷിത, പരിനീത്, സാൻവി, ചരിത എന്നിവർക്കാണ് പരിക്കേറ്റത്. ദാസർഹോസഹള്ളിയിലെ ശിശുസൗഹൃദ അങ്കണവാടി ശോച്യാവസ്ഥയിലായി. ഇത് സംബന്ധിച്ച് അങ്കണവാടിയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് അങ്കണവാടി വർക്കർമാർ പലതവണ വകുപ്പ് മേലധികാരികളോടും ഗ്രാമപ്പഞ്ചായത്തിനോടും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ഇപ്പോൾ അങ്കണവാടിയുടെ മേൽക്കൂരയുടെ സിമൻ്റ് പ്ലാസ്റ്ററിങ്ങ് വീണ് അപകടഭീഷണി ഉയർത്തിയിട്ടുണ്ട്. സെൻ്ററിലെ…

Read More
Click Here to Follow Us