ബെംഗളൂരു : വാഹനരജിസ്ട്രേഷന് അധികനികുതി ഏർപ്പെടുത്താൻ കർണാടക.
ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും കാറുകൾക്ക് 1,000 രൂപയും അധികനികുതി ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മോട്ടോർ വാഹന നികുതിനിയമം ഭേദഗതിചെയ്യും.
ഇതിനുവേണ്ടിയുള്ള ബിൽ നിയമസഭ പാസാക്കി. കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ-2024 (സെക്കൻഡ് അമെൻഡ്മെന്റ്) ആണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പാസാക്കിയത്.
നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീലാണ് ബിൽ അവതരിപ്പിച്ചത്. മോട്ടോർ ട്രാൻസ്പോർട്ട്-അനുബന്ധ മേഖലകളിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ-ക്ഷേമ ഫണ്ടിനുവേണ്ടിയാണ് പുതിയനികുതി കൊണ്ടുവരുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ ഫണ്ടിനുവേണ്ടി ഇപ്പോൾത്തന്നെ മൂന്നുശതമാനം നികുതി വാഹന രജിസ്ട്രേഷൻ സമയത്ത് ഉടമകളിൽനിന്ന് ഈടാക്കുന്നുണ്ട്.
അധികനികുതി സാധാരണക്കാർക്ക് അധികഭാരമാകുമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക കുറ്റപ്പെടുത്തി. നിയമനിർമാണ കൗൺസിലും പാസാക്കിയ ശേഷം ഗവർണറുടെ അംഗീകാരംകൂടി ലഭിച്ചാലേ ബിൽ നിയമമാകൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.