ബെംഗളൂരു കടന്നു പോകുന്നത് മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ്. ഡിസംബർ പകുതി കഴിഞ്ഞിട്ടും നഗഗരത്തിൽ ഇതുവരെയും ശൈത്യകാലം എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
ജനുവരി വരെ വടക്കുകിഴക്കൻ മൺസൂൺ നീണ്ടു നിൽക്കുന്നതിനാലാണ് ശൈത്യകാലം ഇനിയും ഇവിടെ പ്രഖ്യാപിക്കാത്തത്.
അതുകൊണ്ട് തന്നെ മൂടിയ ആകാശവും മഴയും ഒക്കെയാണ് ഈ വർഷം ഡിസംബറിലെ കാഴ്ചകൾ.
എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ബാംഗ്ലൂരിലെ രാത്രികാല താപനില വീണ്ടും താഴുകയാണ്.
ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന വിധത്തിലാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്.
നഗരത്തിലെ രാത്രികാല താപനില ഡിസംബറിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനങ്ങൾ .
14 വർഷം മുൻപ് 2011 ഡിസംബർ 24 നാണ് ബെംഗളൂരു ഇതിനു മുൻപ് ഏറ്റവും കുറഞ്ഞ ഡിസംബർ രാത്രി താപനില ബെംഗളൂരുവിൽ അനുഭവപ്പെട്ടത്.
അന്ന് 12.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. നാളെ ഡിസംബർ 17 ന് രാത്രി ഇതിലും താഴെ താപനില പോകുവാനുള്ള സാധ്യതയാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ പ്രവചനം വകുപ്പ് ചൊവ്വാഴ്ച രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 12.4 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.
ബെംഗളൂരുവിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ട ദിവസം നോക്കിയാൽ നൂറ്റാണ്ടുകൾ പിന്നിലോട്ട് പോകണം.
1884 ജനുവരി 13 ന് 7.8 ഡിഗ്രി സെൽഷ്യസായിരുന്നു അനുഭവപ്പെട്ടത്. അതേസമയം, ഡിസംബറിലെ എക്കാലത്തെയും കുറഞ്ഞ താപനില 8.9 ഡിഗ്രി സെൽഷ്യസാണ്, ഇത് ഡിസംബർ 29, 1883 ന് രേഖപ്പെടുത്തി.
1980 നും 2010 നും ഇടയിൽ ഡിസംബറിലെ ശരാശരി കുറഞ്ഞ താപനില 16.2 ഡിഗ്രി സെൽഷ്യസായിരുന്നു.
അതേസമയം, ഈ കാലയളവിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഡിസംബറിലല്ലന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഈ സമയങ്ങളില് ജനുവരി മാസത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ശരാശരി താപനില 15.8 ഡിഗ്രി സെൽഷ്യസായിരുന്നു അനുഭപ്പെട്ടിരുന്നതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.