ബെംഗളൂരു∙ പൊതുഗതാഗത മാർഗങ്ങൾ വിപുലമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇ–ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ബസുകൾ അനുവദിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഇല്ല.
16 സംസ്ഥാനങ്ങളിലെ 77 നഗരങ്ങൾക്കാണ് ബസുകൾ ലഭിക്കുകയെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം വ്യക്തമാക്കി.
യാത്രാക്ലേശം പരിഹരിക്കാൻ ബിഎംടിസി ബസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കു തിരിച്ചടിയാണിത്.
നേരത്തേ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിന് 5000 ബസുകൾ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ 1231 നോൺ എസി ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.
ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ 12,000 ബസുകളെങ്കിലും വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സഹായം അഭ്യർഥിച്ചത്.
ബിഎംടിസി ബസുകളിൽ 25% കാലപ്പഴക്കമേറിയതെന്ന് സിഎജി റിപ്പോർട്ട്. ബിഎംടിസിയുടെ 6500 ബസുകളിൽ 1900 എണ്ണം 11 വർഷത്തിലധികം പഴക്കം ചെന്നവയാണ്.
8.5 ലക്ഷം കിലോമീറ്ററിലേറെ ദൂരം സർവീസ് നടത്തി. ബിഎംടിസിയുടെ നടത്തിപ്പു ചെലവ് കഴിഞ്ഞ 5 വർഷത്തിനിടെ 200 ശതമാനത്തിലേറെ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.