ബെംഗളൂരു : വരുന്ന മൂന്ന് സാമ്പത്തികവർഷത്തേക്ക് വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം). പദ്ധതി ബെസ്‌കോം കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു.
ഇതോടെ വരുന്ന മൂന്നുവർഷവും നഗരവാസികളുടെ വൈദ്യുതിബില്ലിൽ വർധനയുണ്ടാകാൻ സാധ്യത തെളിഞ്ഞു. 2025-26 സാമ്പത്തികവർഷം യൂണിറ്റിന് 67 പൈസയും 2026-27 സാമ്പത്തികവർഷം യൂണിറ്റിന് 75 പൈസയും 2027-28 സാമ്പത്തികവർഷം യൂണിറ്റിന് 91 പൈസയും വീതം വർധിപ്പിക്കാനാണ് ശുപാർശചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
2024-25 സാമ്പത്തികവർഷം യൂണിറ്റിന് 49 പൈസ വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബെസ്‌കോം ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് ശുപാർശചെയ്തിരുന്നെങ്കിലും നടപ്പാക്കാൻ അനുവദിച്ചില്ല.
വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള പദ്ധതി ബെസ്‌കോമിന്റെ സാധാരണ നടപടിക്രമമാണെന്ന് ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു.
ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുചേർത്ത് ഇക്കാര്യം ചർച്ചചെയ്യുമെന്നും അറിയിച്ചു. ബെസ്‌കോമിന് നിലവിൽ ഫണ്ടിന്റെ കാര്യത്തിൽ അപര്യാപ്തതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.