ബെംഗളൂരു: വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കഴിവുകളും പ്രകടമാക്കിയ ബെംഗളൂരു ഇസ്‌ലാഹി സെൻറർ മദ്രസ സർഗ്ഗ മേള 2024 വളരെ ഭംഗിയായി സമാപിച്ചു. ശിവാജി നഗർ, ഓകലിപുരം, ഹെഗ്ഡെ നഗർ എന്നീ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ ശോഭിപ്പിച്ച ഈ സർഗ്ഗ മേള മികച്ച ക്രമീകരണങ്ങളോടെ ജേ സീ നഗറിലെ അസ്‌ലം പലസ്സിൽവെച്ചാണ് നടത്തിയത്.
സർഗ്ഗ മേള ഇസ്‌ലാഹി സെൻറർ പ്രസിഡൻ്റ് ബഷീർ കെ വി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. സലഫി മസ്ജിദ് ഖത്തീബും മദ്രസ സദറുമായ നിസാർ സ്വലാഹി സമാപന സെഷന് നേതൃത്വം നൽകി. ‘ ഇസ്‌ലാഹി സെൻറർ സെക്രട്ടറി മഹ്മൂദ് സി ടി അധ്യക്ഷത വഹിച്ചു.
അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രസംഗം, പാട്ട്, പ്രബന്ധ രചന, കഥ,കളറിംഗ്,മെമ്മറി ടെസ്റ്റ്,പദപയറ്റ് ,പദനിർമ്മാണം തുടങ്ങിയ 14 ഇനങ്ങളിൽ 150-ലധികം കുട്ടികൾ പങ്കെടുത്തു. ഒരോ മത്സരങ്ങളിലും വിദ്യാർത്ഥികൾ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് മികവ് തെളിയിച്ചു. ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നിർവഹിച്ചു.
കൂട്ടായ്മകളുടെ മികവു തെളിയിച്ച ഗ്രൂപ്പ് തല പ്രോഗ്രാമുകൾ സദസ്സ് ആവേശഭരിതമാക്കി. കഴിഞ്ഞ വർഷം അഞ്ചാം ക്ലാസ് ഏഴാം ക്ലാസ് പൊതു പരീക്ഷകളിൽ മികവ് കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. മദ്രസ കമ്മിറ്റി ഭാരവാഹികളായ ജമീശ് കെ ടി, റിയാസ് യൂനുസ്, മുബാറക്ക് ഉസ്താദ്, അമീർ ഉസ്താദ് ,സൽമാൻ സ്വലാഹി എന്നിവരും നേതൃത്വപരമായ പങ്കുവഹിച്ചു.
സമാപന സമ്മേളനത്തിൽ ഫിറോസ് സ്വലാഹി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. മാർച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന ഇഫ്താർ മീറ്റ്,
ഡിസംബർ ഒന്നിന് ബി ടി എം പള്ളിയിൽ നിസാർ സ്വലാഹി നേതൃത്വം നൽകി നടക്കുന്ന വിജ്ഞാന വേദിയും ഡിസംബർ എട്ടിനു വൈറ്റ്ഫീൽഡിൽ ജൗഹർ മുനവ്വർ ,നിസാർ സ്വലാഹി എന്നിവർ നേതൃത്വം നൽകുന്ന ഫോക്കസും ഡിസംബർ 15ന് ശിവാജി നഗർ പള്ളിയിൽ ത്വൽഹത്ത് സ്വലാഹി നേതൃത്വം നൽകി നടക്കുന്ന പ്രതിമാസ വിജ്ഞാന വേദിയും ഇതിൻറെ തുടർ സംഗമങ്ങളായി നടത്തപ്പെടുന്നു .
മദ്രസയെ പറ്റി കൂടുതൽ അറിയാൻ 99000 01339 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.