ബെംഗളൂരു : കർണാടകത്തിൽ അത്ലറ്റുകളുടെ മാനസികമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി മസ്തിഷ്കപരിശീലനകേന്ദ്രം ആരംഭിച്ച് സർക്കാർ.
കായിക-യുവജനക്ഷേമ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ സ്പോർട്സ് സയൻസ് (സി.എസ്.എസ്.) ആണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്.
ഏകാഗ്രത, ശ്രദ്ധ, തീരുമാനമെടുക്കൽ, വൈകാരികബുദ്ധി, പ്രതികരണസമയം തുടങ്ങിയ നിർണായകകഴിവുകൾ വർധിപ്പിക്കുന്നതിനാണ് പരിപാടി രൂപകല്പനചെയ്തിരിക്കുന്നത്.
പ്രായവും ലിംഗഭേദവും അടിസ്ഥാനമാക്കി 15 പരിശീലന പരിപാടികളാണ് നടത്തുന്നത്. അടുത്തിടെനടന്ന കർണാടക മിനി ഒളിമ്പിക്സിൽ പങ്കെടുത്ത 50 അത്ലറ്റുകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം.
പരിശീലനത്തിലൂടെ ഗ്രാമങ്ങളിൽ നിന്നുള്ള അത്ലറ്റുകൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് സി.എസ്.എസ്. അധികൃതർ അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ ആറുമാസത്തെ മസ്തിഷ്ക പരിശീലനപരിപാടികൾ നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായിട്ടാണ് സ്ഥിരം പരിശീലനകേന്ദ്രം ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.