വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും.
ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ചൂരൽമലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂർത്തിൽ കളക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ.
താമസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഒരു രൂപ പോലും ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ല. റിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികൾ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
താമസവും മറ്റു കാര്യങ്ങൾക്കുമായി ഒരു രൂപ പോലും ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ബില്ല് സമർപ്പിച്ചത് കൊണ്ട് ആർക്കും പണം കിട്ടണമെന്നില്ല. നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്ന് മന്ത്രി വ്യക്തമാക്കി. ആർഭാടമായ ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.