വ്യാജ വാർത്ത പ്രചരിപ്പിച്ചു; എം.പി തേജസ്വി സൂര്യക്കെതിരെ കേസ്

ബെംഗളൂരു: കർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്.

തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകള്‍ ഉദ്ധരിച്ച്‌ പറഞ്ഞിരുന്നു.

തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.

കാർഷികനഷ്ടവും കടബാധ്യതയും മൂലമായിരുന്നു കർഷകൻ ആത്മഹത്യ ചെയ്തത്. ഇത് വഖഫ് സ്വത്തുക്കളില്‍ കർഷകർക്ക് നോട്ടീസ് നല്‍കിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

വഖഫ് ഭേദഗതി ബില്‍ 2024ൻ്റെ 31 അംഗ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിയുടെ (ജെ.പി.സി) ഭാഗമായ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സി.ഇ.എൻ ന്യൂസ് പോർട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2) പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹാവേരി പൊലീസിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിങ് യൂണിറ്റിൻ്റെ ഭാഗമായ പൊലീസ് കോണ്‍സ്റ്റബിള്‍ സുനില്‍ ഹുചനവറിൻ്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്.

‘ഹവേരിയില്‍ ഒരു കർഷകൻ തൻ്റെ ഭൂമി വഖഫ് കൈയേറിയതറിഞ്ഞ് ആത്മഹത്യ ചെയ്തു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള അവരുടെ തിടുക്കത്തില്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിയും കർണാടകയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ അഴിച്ചുവിടുകയാണ്’, നവംബർ 7ന് ബി.ജെ.പി എം.പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കന്നഡ ദുനിയ ഇ-പേപ്പർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നീ ന്യൂസ് പോർട്ടലിലെ വ്യാജ റിപ്പോർട്ടുകള്‍ പരാമർശിച്ചാണ് എം.പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു.

പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്ബടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്നലെ രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഗ്രാമ പ്രതിരോധ സേനയിലെ അംഗങ്ങളായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us