മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ഇ ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ.
Read MoreDay: 31 October 2024
ദീപാവലി ആഘോഷത്തിരക്കിൽ ബെംഗളൂരു നഗരം
ബെംഗളൂരു : മഴ ശോഭ കെടുത്തിയെങ്കിലും ദീപാവലിയെ ആവേശത്തോടെ വരവേറ്റ് നഗരവാസികൾ. ദീപാവലി ഒരുക്കങ്ങളുമായി ആളുകൾ തിരക്കിലായിരുന്നു. വൈദ്യുത അലങ്കാരവിളക്കുകൾക്കൊപ്പം മൺചെരാതുകൾ തെളിച്ചും ആളുകൾ വീടുകൾ അലങ്കരിച്ചു. കുട്ടികൾ ഇന്നലെ വൈകുന്നേരംതന്നെ ആഘോഷങ്ങൾ തുടങ്ങി. സന്ധ്യമയങ്ങിയതോടെ പടക്കങ്ങൾ പൊട്ടിക്കാനാരംഭിച്ചു. ആകാശത്ത് വർണംവിതറി കരിമരുന്നുറോക്കറ്റുകൾ പാഞ്ഞു. വീടുകളുടെയും ഫ്ളാറ്റുകളുടെയും മുകൾനിലയിൽനിന്നായിരുന്നു ചെറുപ്പക്കാരുടെയും കുട്ടികളുടെയും ഈ ആഘോഷം. ദീപാവലിവിരുന്ന് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും വീടുകളിൽ സജീവമായിരുന്നു.
Read Moreദീപാവലിക്ക് നാടെത്താൻ നെട്ടോട്ടം; വഴിയിൽ കുടുങ്ങി മണിക്കൂറുകൾ
ബംഗളൂരു: ദീപാവലി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ബന്ധിപ്പിക്കുന്ന ബംഗളൂരു നഗരത്തിലെ റോഡുകളിൽ ഉണ്ടായത് കനത്ത ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്കിൽ കുടുങ്ങി മണിക്കൂറുകളോളം വാഹനയാത്രക്കാർ റോഡിൽ പെട്ടു. ബെംഗളൂരു നഗരത്തിന് പുറത്തേക്ക് പോകുന്ന തുമകൂർ, മൈസൂരു, ഹൊസൂർ, ബെല്ലാരി റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി. മന്ദഗതിയിലാണ് വാഹനങ്ങൾ നീങ്ങിയത്. പീനിയ മേൽപ്പാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ഗോർഗുണ്ടെപാളയിലേക്കുള്ള ഗതാഗതം മന്ദഗതിയിലായതിനാൽ വാഹനമോടിക്കുന്നവരോട് സഹകരിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു. https://x.com/upparpetetrfps/status/1851546076316074253?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1851546076316074253%7Ctwgr%5E114ec57c562cf865ae21a8f7b0ab5dd2de0cb848%7Ctwcon%5Es1_&ref_url=https%3A%2F%2Ftv9kannada.com%2Fkarnataka%2Fbengaluru%2Fbengaluru-traffic-advisory-heavy-traffic-jam-in-bengaluru-mejestic-mysore-tumakuru-hosuru-ballary-road-kannada-news-vkb-926936.html സ്‌റ്റേഷനിൽ നിന്ന് മജസ്റ്റിക് ബസുകൾ സ്വന്തം നാട്ടിലേക്ക് പോകുന്നതിനാൽ…
Read Moreനഗരത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ഒരുക്കി സംസ്ഥാന സർക്കാർ
ബെംഗളൂരു : സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. ഇലവേറ്റ്-2024, കർണാടക ആക്‌സലറേഷൻ നെറ്റ് വർക്ക് എന്നീ പദ്ധതികളാണ് തുടങ്ങിയത്. ആരംഭദശയിലുള്ള സ്റ്റാർട്ടപ്പുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫണ്ട് സ്വരൂപിക്കുന്നതാണ് ആദ്യ പദ്ധതി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനുള്ള മെന്റർഷിപ്പ് ലഭ്യമാക്കുക, മാർക്കറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഫണ്ടിങ് സാധ്യത തുറന്നു കൊടുക്കുക തുടങ്ങിയവയാണ് രണ്ടാമത്തെ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ നിർവഹിച്ചു.
Read More