ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയില്‍ വൻ മോഷണം.
ബാങ്കിന്റെ ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
ബെംഗളൂരുവില്‍ നിന്ന് 325 കിലോമീറ്റർ അകലെയുള്ള ന്യാമതി ഗ്രാമത്തിലാണ് സംഭവം.
509 ഉപഭോക്താക്കളുടെ സ്വർണ്ണമാണ് മോഷണം പോയതെന്നും അധികൃതർ പറയുന്നു.
വായ്പയായി പണയപ്പെടുത്തി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വർണം ഉള്‍പ്പെടെയാണ് മോഷണം പോയത്.
ബാങ്കില്‍ ആകെ 932 പേർ ബാങ്കില്‍ സ്വർണം പണയം വച്ച് വായ്പ എടുത്തിട്ടുണ്ട്. 17.705 കിലോ സ്വർണം വരുമിത്. ഇതില്‍ 509 ഉപഭോക്താക്കളുടെ സ്വർണമാണ് ഇപ്പോള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയത്.
ബാങ്ക് അവധിയായിരുന്ന ഒക്ടോബർ 25നോ,26നോ ആണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ബാങ്കിനോട് ചേർന്നുള്ള ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഉള്ളില്‍ കടന്നത്. മൂന്ന് ലോക്കർ വാതിലുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് തുറക്കാൻ സാധിച്ചത്.
സിസിടിവികളും ഡിജിറ്റല്‍ വീഡിയോ റെക്കോർഡിങ്ങും പ്രവർത്തനരഹിതമാക്കിയ ശേഷമാണ് ഇവർ മോഷണം നടത്തിയതെന്നും പോലീസ് പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കള്ളന്മാരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ലഭിച്ചതായി റിപ്പോർട്ടില്ല. പരിശോധന നടത്തുന്നതിന്റെ ഭാഗമായി ബാങ്ക് പൂർണമായും പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
ഇതോടെ ഗ്രാമത്തിലുള്ളവരും ബാങ്കിന്റെ മുന്നില്‍ തടിച്ച് കൂടിയിട്ടില്ല. തങ്ങളുടെ സ്വർണം നഷ്ടപ്പെട്ടോ എന്ന് കണ്ടെത്താൻ സാധിക്കാത്ത ആശങ്കയാണ് പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.